ചെന്നൈ : കൊവിഡ് ബാധിച്ച 10 കളിക്കാരെ ഒഴിവാക്കി പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഇംഗ്ളണ്ട് പര്യടനത്തിന് തിരിച്ചു. ബാബർ അസമിന്റെ നേതൃത്വത്തിലാണ് 18 കളിക്കാർ ഇംഗ്ളണ്ടിലേക്ക് വിമാനം കയറിയത്. മുഹമ്മദ് ഹഫീസ്, ഫഖാർ സമാൻ, ഷദാബ് ഖാൻ, വഹാബ് റിയാസ്, ഹസ്‌നൈൻ, മുഹമ്മദ് മിസ്‌വാൻ, കാഷിഫ് ഭട്ടി, ഹാരിസ് റൗഫ്, ഹൈദർ അലി, ഇമ്രാൻ ഖാൻ എന്നിവരാണ് കൊവിഡ് ടെസ്റ്റിൽ പോസിറ്റീവായത്.
മൂന്നുവീതം ടെസ്റ്റുകളുടെയും ട്വന്റി 20 കളുടെയും പരമ്പരയ്ക്കായാണ് പാകിസ്ഥാൻ ഇംഗ്ളണ്ടിലേക്ക് തിരിച്ചത്. ആഗസ്റ്റിലാണ് മത്സരങ്ങൾ. ഒരുമാസം മുമ്പേ ഇംഗ്ളണ്ടിലെത്തുന്ന പാക് ടീം അവിടെ രണ്ടാഴ്ച ക്വാറന്റൈനിൽ കഴിഞ്ഞ ശേഷം പരിശീലനം നടത്തും.