തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെയും ആരോപണവുമായി വി.ടി.ബല്‍റാം എം.എല്‍.എ. പദ്ധതിക്ക് സര്‍ക്കാര്‍ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഡയറക്ചറായ എക്‌സാലോജിക് സൊല്യൂഷന്‍സ് കമ്പനിയുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് വി.ടി. ബല്‍റാം ആരോപിച്ചു.
പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് ഡയറക്ടര്‍മാരില്‍ ഒരാളായ ജെയ്ക്ക് ബാലകുമാര്‍ എക്‌സാലോജിക് സൊല്യൂഷന്റെ കണ്‍സള്‍ട്ടന്റാണെന്നും ബല്‍റാം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു, ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിക്ക് കണ്‍സള്‍ട്ടന്‍സി നല്‍കിയതില്‍ വലിയ ക്രമക്കേട് നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചതിന് പിന്നാലെയാണ് ബല്‍റാമും രംഗത്തെത്തിയത്.
ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Exalogic Solutions എന്ന കമ്പനിയുമായി 'വളരെ വ്യക്തിപരമായ' തലത്തില്‍ ഇടപെടുകയും അതിന്റെ സംരംഭകര്‍ക്ക് തന്റെ 'അപാരമായ അറിവ് ഉപയോഗിച്ച് മാര്‍ഗ്ഗദര്‍ശനം നല്‍കുക'യും ചെയ്യുന്ന കണ്‍സള്‍ട്ടന്റാണ് ജെയ്ക്ക് ബാലകുമാര്‍.
ഇദ്ദേഹം കഴിഞ്ഞ 16 വര്‍ഷമായി പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന്റെ ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു.
ചുമ്മാ ഒരു അമേരിക്കന്‍ ഇന്ത്യക്കാരനെ പരിചയപ്പെടുത്തി എന്നേയുള്ളൂ.
Exalogic Solutions എന്ന കമ്പനിയുമായി "വളരെ വ്യക്തിപരമായ" തലത്തിൽ ഇടപെടുകയും അതിൻ്റെ സംരംഭകർക്ക് തൻ്റെ "അപാരമായ അറിവ്...
Posted by VT Balram on Sunday, 28 June 2020