റോം : ഇറ്റാലിയൻ സെരി എ ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ഫിയോറന്റീനയെ 2-1ന് കീഴടക്കിയ ലാസിയോ പോയിന്റ് പട്ടികയിൽ യുവന്റസിന് പിന്നിൽ രണ്ടാം സ്ഥാനത്ത് തുടരുന്നു.
25-ാം മിനിട്ടിൽ ഫ്രാങ്ക് റിബറിയിലൂടെ മുന്നിലെത്തിയിരുന്ന ഫിയോറന്റീനയെ 67-ാം മിനിട്ടിൽ ഇമ്മൊബെയിലും 82-ാം മിനിട്ടിൽ ലൂയിസ് ആൽബർട്ടോയും നേടിയ ഗോളുകൾക്കാണ് ലാസിയോ കീഴടക്കിയത്.
ഇതോടെ ലാസിയോയ്ക്ക് 28 മത്സരങ്ങളിൽനിന്ന് 65 പോയിന്റായി. യുവന്റസിന് 28 മത്സരങ്ങളിൽ നിന്ന് 69 പോയിന്റാണുള്ളത്.