covid-

കൊവിഡ്എന്ന മഹാമാരി ലോകത്തെങ്ങും നാശം വിതയ്ക്കുകയാണ്. ലോകത്ത് ഇതുവരെ അഞ്ചുലക്ഷത്തോളം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡിനെതിരെയുള്ള വാക്സിൻ കണ്ടുപിടിക്കുന്നതിനുള്ള ഗവേഷണത്തിലാണ് രാജ്യങ്ങൾ. മറ്റു അസുഖങ്ങൾ ഉള്ളവരിൽ കൊവിഡ് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ഇതുവരെയുള്ള കണ്ടെത്തിൽ.. ഹൃദ്രോഗികളിൽ കൊവിഡ് പിടികൂടുന്നതിനുള്ള സാദ്ധ്യത കൂടുതലെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ പറയുന്നത്.

ഒരിക്കല്‍ ഹൃദയഘാതം വന്നിട്ടുള്ള ഒരാള്‍ക്ക് കൊവിഡ് വൈറസ്‌ബാധ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. എത്ര കാലത്തിന് മുന്‍പാണ് ഹൃദായാഘാതം വന്നത് എന്നത് ഇവിടെ പ്രസക്തമല്ല. കാരണം രോഗാതുരമായ ശരീരം താരതമ്യേനേ ദുര്‍ബലമാണ്. അത് കൊണ്ട് തന്നെ വൈറസ്‌ബാധ വരാന്‍ എളുപ്പമാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ടെങ്കില്‍ അല്ലെങ്കില്‍ നിങ്ങള്‍ 70 വയസിനു മുകളിലുള്ള മറ്റ് ആരോഗ്യ പ്രശ്നമുള്ള ആളാണെങ്കില്‍ നിങ്ങള്‍ക്ക് രോഗബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

പരമാവധി ആളുകളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. ശുചിത്വം പാലിക്കുക, കൈകള്‍ ഇടയ്ക്കിടക്ക് സോപ്പോ സാനിറ്റയ്സറോ ഉപയോഗിച്ചു വൃത്തിയാക്കുക. യാത്രകളും മറ്റ് പൊതുചടങ്ങുകളും ഒഴിവാക്കുക എന്നിവയാണ് രോഗബാധയിൽ നിന്ന് രക്ഷനേടാനുള്ള മാർഗം.

നിങ്ങൾക്ക് ഏതെങ്കിലും സമയത്ത് കൊറോണറി ആർട്ടറി ബൈപാസ് സർജറി അല്ലെങ്കിൽ ഒരു സ്റ്റെന്റ് ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ (ആൻജിയോപ്ലാസ്റ്റി അല്ലെങ്കിൽ ബലൂൺ ആന്‍ജിയോപ്ലാസ്റ്റി)​ നിങ്ങൾക്ക് കൊറോണറി ഹൃദ്രോഗമുണ്ടെന്നാണ് അർത്ഥം. ഇവർ ഉയർന്ന അപകടസാധ്യതയിലാണ്.. ആരോഗ്യപ്രശ്നങ്ങളില്ലാത്ത മറ്റ് ആളുകളേക്കാൾ ഗുരുതരമായ രോഗം വരാനുള്ള സാധ്യത ഇത്തരം ആൾക്കാരിൽ കൂടുതലാണ്.

അതുപോലെ ഒരു പേസ്‌മേക്കർ ഘടിപ്പിച്ചിട്ടുണ്ടെന്ന കാരണം കൊണ്ട് എളുപ്പത്തില്‍ കൊവിഡ് വൈറസ്‌ ബാധിക്കുമെന്നോ ഇല്ലെന്നോ പറയാന്‍ കഴിയില്ല. വൈറസ് മേക്കറുകളെയോ ഐസിഡികളെയോ ബാധിക്കുന്നുവെന്നോ എൻഡോകാർഡിറ്റിസിന്(Endocarditis) കാരണമാകുമെന്നോ ഇതുവരെ തെളിവുകളൊന്നുമില്ല.

ഹാര്‍ട്ട് വാല്‍വിന് പ്രശ്നമുള്ളവരിൽ വൈറസ്‌ പിടിപെടാന്‍ കൂടിയനിലയിൽ അല്ലെങ്കിലും സാധ്യതയുണ്ട്.

നിങ്ങളുടെ വാൽവ് രോഗം കഠിനമാവുകയും രോഗലക്ഷണങ്ങൾ ഉണ്ടാക്കുകയും ചെയ്താൽ (നിങ്ങൾക്ക് പതിവായി ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടെങ്കിൽ, അല്ലെങ്കിൽ മരുന്നുകൾ ഉണ്ടായിരുന്നിട്ടും നിങ്ങളുടെ ഹൃദയ വാൽവില്‍ പ്രശ്‌നമുള്ളതായി തോന്നല്‍ ഉണ്ടെങ്കിൽ), അല്ലെങ്കിൽ നിങ്ങൾ ഒരു വാൽവ് നന്നാക്കാനോ മാറ്റിസ്ഥാപിക്കാനോ കാത്തിരിക്കുകയാണെങ്കിൽ) ഉയർന്ന അപകടസാധ്യതയാണ് കൊവിഡിനെ സംബന്ധിച്ചുള്ളതെന്നും ഡോക്ടർമാർ പറയുന്നു.

(വിവരങ്ങൾക്ക് കടപ്പാട് - ഡോ..എൻ,​പ്രതാപ്കുമാർ,​ ചീഫ് ഇന്റ‌ർവെൻഷണൽ കാ‌‌‌ർഡിയോളജിസ്റ്റ്,​ മെഡിട്രീന ഹോസ്‌പിറ്റൽ,​​ കൊല്ലം)​