പ്രമേഹരോഗി ആഹാരത്തിൽ അടങ്ങിയിട്ടുള്ള കലോറിയുടെ അളവ് പ്രത്യേകം ശ്രദ്ധിക്കണം. സാധാരണ പുരുഷന് ദിവസം 2100 കലോറി ഊർജം ആവശ്യമാണ്. സ്ത്രീയ്ക്ക് 1900 കലോറിയും. എന്നാൽ ശരീരത്തിന്റെ ഭാരത്തിനും അദ്ധ്വാനത്തിനും അനുസരിച്ചാണ്.
പ്രമേഹ ബാധിതർ ആഹാരത്തിന്റെ കലോറി കണക്കാക്കേണ്ടത്. ദിവസത്തിൽ മൂന്ന് തവണ എന്ന ആഹാരക്രമം കുറഞ്ഞ തോതിൽ ആറ് തവണയായി കഴിക്കുക.
ചില നേരങ്ങളിൽ ആഹാരം ഉപേക്ഷിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാമെന്ന ധാരണ തെറ്റാണ്. അമിത ഭക്ഷണവും പാടില്ല. മധുരപാനീയങ്ങൾ ഒഴിവാക്കുക. മണ്ണിനടിയിൽ വളരുന്ന കിഴങ്ങ് വർഗങ്ങളും പരമാവധി ഒഴിവാക്കുക. കൊഴുപ്പ്, എണ്ണ എന്നിവ തേങ്ങ അമിതമായി അടങ്ങിയ ആഹാരം എന്നിവ ഉപേക്ഷിക്കണം.
പാട നീക്കിയ പാൽ ഉപയോഗിക്കാം. മത്തി, അയല, കോഴിയിറച്ചി എന്നിവ കറി വച്ച് മാത്രം കഴിക്കുക. ഭക്ഷണത്തിൽ കൂടുതൽ നാരുള്ള അന്നജം ഉൾപ്പെടുത്തുക. പരമാവധി കുത്തരി ചോറ് ഉപയോഗിക്കുക ( ഒരു നേരം ). ബേക്കറി പലഹാരം ഒഴിവാക്കുക