sachy

മലയാളത്തിന്റെ പ്രിയപ്പെട്ട ലോഹിതദാസും ജൂണിന്റെ നഷ്ടമായിരുന്നു.​ ആ ഓർമ്മകൾ പുതുക്കുമ്പോൾ തന്നെയാണ് മലയാളികൾക്ക് അത്രമേൽ പ്രിയപ്പെട്ട സച്ചിയേയും ജൂൺ കൊണ്ടുപോയത്. സച്ചിയുടെ ഓർമ്മയ്ക്കായ് തൃശൂർ കൈലാസനാഥ സ്കൂളിൽ ലോഹിതദാസ് സ്‌മൃതിവനത്തോട് ചേർന്ന് അധികം വൈകാതെ മാതളപ്പൂക്കൾ വിരിയും. ലോഹിതദാസിന്റെ പതിനൊന്നാം ഓർമ്മവാർഷിക ദിനത്തിൽ സച്ചിയുടെ സ്മരണക്കായുള്ള മാതളപ്പൂ വനത്തിന്റെ ആദ്യ തൈ നട്ടു. സച്ചി സംവിധാനം ചെയ്ത 'അനാർക്കലി' സിനിമയുടെ നിർമ്മാതാവ് രാജീവ് ഗോവിന്ദൻ ആ വാർത്ത തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

ഫേസ്ബുക്ക് കുറിപ്പ്

അനാർക്കലി എന്നാൽ അനാറിന്റെ പൂവ് എന്നർത്ഥം. മലയാളത്തിൽ മാതള പൂ, മാതള മലർ എന്നു പറയുന്നു. അനാർക്കലി എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ച നമ്മുടെ പ്രിയസുഹൃത്ത് സച്ചിയുടെ ഓർമയ്ക്കു വേണ്ടി മാതളത്തിന്റെ തൈ നടുന്നു. ലോഹിയുടെ ഓർമയ്ക്കായി നീർമരുത് നടുന്ന ഉദ്യാനത്തിൽ ഇനി സച്ചിയുടെ ഓർമയ്ക്ക് മാതളവും ഉണ്ടാവും. ഇന്ന് ലോഹി സാറിന്റെ ഓർമ്മ ദിനം. മലയാളത്തിന്റെ മഹാനായ കഥാകാരന്

10 വർഷങ്ങൾക്ക് മുമ്പ് ,തൃശ്ശൂരിലെ ഞങ്ങളുടെ ഒരു സൗഹൃദ കൂട്ടായ്മ ,അദ്ദേഹത്തിന്റെ നിർമ്മല സ്മരണക്കായി ,അദ്ദേഹം എഴുതിയ 41 സിനിമകളുടെ പേരോടെ നീർമരുതുകളുടെ സ്മൃതി വനം ഒരുക്കിയിരുന്നു. ഇന്നും പരിപാലിച്ചു വരുന്നു. മരണാനന്തര ചടങ്ങുകൾ പൂർണ്ണമായും കഴിയുന്നതോടെ മാതള പൂന്തോട്ടത്തിന്റെ ബാക്കി പണികൾ ആരംഭിക്കും. ലോഹിതദാസ് സ്മൃതി വനത്തോട് ചേർന്ന് ഇനി സച്ചിക്കായി ഒരു മാതളക്കാടൊരുങ്ങും.