vanitha-jayakumar-

നടി വനിതാ വിജയകുമാറിന്റെ ഭർത്താവ് പീറ്റർ പോളിനെതിരെ കേസ് കൊടുത്ത് ആദ്യഭാര്യ. പീറ്ററുമായി അകന്നു കഴിയുന്ന ആദ്യ ഭാര്യ എലിസബത്ത് ഹെലൻ ആണ് ചെന്നൈ വടപളനി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വനിതയുടെ മൂന്നാമത്തെ വിവാഹമായിരുന്നു ഇത്. പീറ്ററിനെതിരെ ആദ്യ ഭാര്യ ഉയർത്തുന്ന ആരോപണങ്ങൾ ഇങ്ങനെ: പീറ്റർ പോളുമായുള്ള വിവാഹത്തിൽ തനിക്ക് രണ്ടു കുട്ടികളുണ്ട്. ചില അഭിപ്രായ ഭിന്നതകളുടെ പേരിൽ കഴിഞ്ഞ ഏഴു വർഷങ്ങളായി പിരിഞ്ഞു താമസിക്കുകയാണ്.

ഔദ്യോഗികമായി വിവാഹമോചനം നേടാതെയാണ് പീറ്റർ വനിതയെ വിവാഹം ചെയ്തതെന്നും ഇവർ പറയുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വനിത മുൻപ് രണ്ടുതവണ വിവാഹിതയായെങ്കിലും ഈ ബന്ധങ്ങൾ വിവാഹമോചനത്തിൽ കലാശിക്കുകയായിരുന്നു. തന്റെ മൂന്ന് കുട്ടികൾക്കൊപ്പമാണ് വനിത മൂന്നാം വിവാഹത്തിനെത്തിയത് . വനിതയുടെ ചെന്നൈയിലുള്ള വീട്ടിൽ വച്ച് ക്രിസ്തീയ രീതി പ്രകാരമുള്ള വിവാഹമായിരുന്നു നടന്നത്. ബോളിവുഡ്, ഹോളിവുഡ്, തമിഴ് സിനിമാ മേഖലകളിൽ സജീവമായ വി.എഫ്.എക്സ്. ഡയറക്‌ടറാണ്‌ പീറ്റർ. നടൻ വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മൂത്ത മകളായ വനിത അച്ഛനമ്മമാരുടെ വിവാഹദിനത്തിലാണ് തന്റെ വിവാഹവും നടത്തിയത് . മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമായിരുന്നു വനിത.