ന്യൂഡൽഹി: കേരളിയർക്ക് ഹിന്ദി പൊതുവേ അറിയില്ലെന്നാണ് വയ്പ്. എന്നാൽ ഹിന്ദി സംസാരിക്കുന്ന ഉത്തർപ്രദേശിൽ മാതൃഭാഷ വശമില്ലെന്ന് വച്ചാൽ എന്താ ചെയ്യുക. യു.പിയിൽ പത്താം ക്ലാസിലേയും പന്ത്രണ്ടാം ക്ലാസിലേയും പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ മാതൃഭാഷയായ ഹിന്ദി പരീക്ഷയിൽ തോറ്റത് എട്ടു ലക്ഷം വിദ്യാർത്ഥികൾ.
പത്താംക്ലാസിൽ 5.28 ലക്ഷം വിദ്യാർത്ഥികളും പന്ത്രണ്ടാം ക്ലാസിൽ 2.70 വിദ്യാർത്ഥികളുമാണ് സംസ്ഥാനത്ത് പരാജയപ്പെട്ടത്. 2.39 ലക്ഷം വിദ്യാർത്ഥികൾ ഹിന്ദി പരീക്ഷ എഴുതിയില്ല. 55 ലക്ഷം വിദ്യാർത്ഥികളാണ് യുപിയിൽ ഇക്കുറി പരീക്ഷയെഴുതിയത്. കഴിഞ്ഞവർഷം യുപിയിൽ ഹിന്ദി പരീക്ഷയിൽ പരാജയപ്പെട്ടത് പത്തുലക്ഷം വിദ്യാർത്ഥികളായിരുന്നു.