bala

വ്യാജ വാർത്തയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ ബാല. ഒരു ഓൺലൈൻ മാദ്ധ്യമത്തിലൂടെ നടൻ വീണ്ടും വിവാഹിതനാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തു വന്നിരുന്നു. ഇതിനെതിരെയാണ് താരം രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ഫേസ് ബുക്ക് ലൈവിൽ നേരിട്ട് എത്തിയായിരുന്നു ബാലയുടെ പ്രതികരണം. ഇത്തരത്തിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവരെ എന്ത് ചെയ്യണമെന്നാണ് ലൈവിൽ എത്തി ബാല ചോദിക്കുന്നത്.

ബാലയുടെ വാക്കുകൾ

അച്ഛൻ സുഖമില്ലാതെ ചെന്നൈയിലാണ്. അവിടെ പൂർണ്ണ ലോക്ക്ഡൗണാണ്. എങ്ങനെ അവിടെ എത്തുമെന്നാണ് ഓരോ നിമിഷവും ഞാൻ ആലോചിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യം അനുസരിച്ച് അവിടെ വരെ വാഹനം ഓടിച്ച് പോകുന്നതിന്റെ സുരക്ഷിതമില്ലായ്മ സുഹൃത്തുക്കൾ പറഞ്ഞിരുന്നു. ഇതെല്ലാം മനസ്സിൽവച്ചു കെണ്ടാണ് ഓരോ നിമിഷവും ഇവിടെ ഇരിക്കുന്നത്. ഫോണിൽ സംസാരിക്കുന്നതു മാത്രമാണ് അമ്മയുടെ ആശ്വാസം. ഇത്രയും ടെൻഷനിൽ ഇരിക്കുമ്പോഴാണ് ഇന്നലെ ഈ വാർത്ത കാണുന്നത്. പിന്നേയും ഞാൻ വിവാഹ ജീവിതത്തിലേയ്ക്ക് പോകുന്നു എന്നത് വളരെ തെറ്റായ ഒരു വാർത്തയാണ്. ഇത് കണ്ട് എന്നെ വിളിക്കാത്ത ആളുകളായി ആരും ഇല്ല. എന്നാൽ ഇതിനെ കുറിച്ച് എനിയ്ക്ക് ഒരു പിടിയുമില്ല. ഇതുമായി ബന്ധപ്പെട്ട് ഞാൻ ആർക്കും ഒരു ഇന്റർവ്യൂവും കൊടുത്തിട്ടില്ല. വൈകുന്നേരം മുതൽ മെസേജുകളായിരുന്നു. രാത്രി ഇതുമായിബന്ധപ്പെട്ട് ഫോൺ കോളുകളും വന്നിരുന്നു. വീട്ടിൽ നിന്ന് അത്യാവശ്യമായി ഫോൺ വന്നാലോ എന്ന് കരുതി ഫോൺ അടുത്ത്വയ്ക്കും എനിയ്ക്ക് ഇന്നലെ ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. എന്നെ ഒരുപാട് സ്നേഹിക്കുന്നവരാണ് വിളിച്ചത്. ആരാധകരും സുഹൃത്തുക്കളും സിനിമയിലെ സുഹൃത്തുക്കളുമൊക്കെ എന്നെ വിളിച്ചു കൊണ്ടിരുന്നു.വെളുപ്പിന് നാല് മണിക്കാണ് ഞാൻ ഉറങ്ങിയത്. ആ സമയത്ത് എന്റെ അമ്മ വിളിച്ചിരുന്നു. അച്ഛന് തീരെ വയ്യാ എന്ന് പറയാനായിരുന്നു അമ്മ വിളിച്ചത്. പക്ഷെ ആ സമയം ഞാൻ ഉറങ്ങിപ്പോയി . ആ പതിനഞ്ച് മിനിറ്റ് എന്നു പറയുമ്പോൾ അവർക്ക് ഒന്നര ദിവസത്തെ വേദനയും ടെൻഷനുമായിരിക്കും. ഇതുപോലെ വ്യാജ വാർത്തകൾ കൊടുക്കുന്നവരെ എന്തുചെയ്യണം? ഇതൊരു മുന്നറിയിപ്പാണ്. ഇത് അവസാനത്തേതായിരിക്കണം ഞാൻ ഇങ്ങനെ ദേഷ്യപ്പെട്ടു സംസാരിക്കുന്ന മനുഷ്യനല്ല, പക്ഷേ ഇന്നലെ എനിക്ക് ഇതാണ് സംഭവിച്ചത്. താരങ്ങളും മനുഷ്യരാണ്. മനസിലാക്കണം. ബാല വീഡിയോയിൽ പറഞ്ഞു.