loan

കൊവിഡ് കാലമായതിനാൽ ചെറുകിട വ്യാപാരികളും സാധാരണ തൊഴിലാളികളും നന്നേ ബുദ്ധിമുട്ടിയാണ് രണ്ടറ്റം കൂട്ടിമുട്ടിക്കുന്നത്. കൊവി‌ഡിനെ തുടർന്നുണ്ടായ ലോക്ക്ഡൗൺ കാരണം നിരവധി വ്യാപാരികളുടെ ജീവിതം അനിശ്ചിതത്വത്തിലായിരുന്നു. സാമ്പത്തിക ഭദ്രതയും ജീവിത സാഹചര്യവും മുൻനിറുത്തി നിരവധി പേരാണ് കൃഷി ആവശ്യത്തിനും ബിസിനസ് ആവശ്യങ്ങൾക്കുമായി വായ്പകളെ ആശ്രയിക്കുന്നത്. ചെറുകിടക്കാർക്കും, ബിസിനസ്സുകാർക്കും, കർഷകർക്കും വായ്പ നൽകുന്നതിന് ബാങ്കുകൾ മുൻഗണന നൽകുന്നു. അതിനാൽ നിസ്സാര കാര്യങ്ങൾക്ക് പോലും പലരും ബാങ്കിൽ നിന്നും വായ്പയെടുക്കുന്ന പ്രവണത വർ‌ദ്ധിച്ചുവരികയാണ്. എന്നാൽ വായ്പയുടെ ക‌ൃത്യമായ തിരിച്ചടവ് വായ്പയെടുത്ത ആളിന്റെ കടമയാണ്. ബിസിനസ്സാവശ്യങ്ങൾക്കായി വായ്പയെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ നോക്കാം.