തിരുവനന്തപുരം: ശിവഗിരി തീർത്ഥാടന സർക്യൂട്ട് പുനസ്ഥാപിക്കുമെന്ന് കേന്ദ്രം. നേരത്തെ പദ്ധതി പിൻവലിച്ചത് വിവാദമായതിനെ തുടർന്നാണ് കേന്ദ്രത്തിന്റെ നടപടി. 69.47 കോടിയുടേതാണ് പദ്ധതി. കേന്ദ്ര സർക്കാർ പദ്ധതി പുനസ്ഥാപിച്ചുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് അറിയിച്ചത്. ഇതുസംബന്ധിച്ച് സംസ്ഥാനത്തിന് അറിയിപ്പ് ലഭിച്ചുവെന്നും കടകംപള്ളി പറഞ്ഞു.
സ്വദേശ് ദര്ശന് പദ്ധതിക്കു കീഴില്‍ ഉള്‍പ്പെടുത്തിയാണ് ശിവഗിരി തീര്‍ത്ഥാടന സര്‍ക്യൂട്ടിന്റെ വികസനത്തിനായി കേന്ദ്ര ടൂറിസം മന്ത്രാലയം പണം അനുവദിച്ചത്. ശിവഗിരി ശ്രീനാരായണ ഗുരു ആശ്രമം- അരുവിപ്പുറം- കുന്നുംപാറ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം- ചെമ്പഴന്തി ശ്രീ നാരായണ ഗുരുകുലം എന്നിവ ഉള്‍പ്പെടുന്നതാണ് ഈ ആത്മീയ സര്‍ക്യൂട്ട്.