sarayu
sarayu

സരയു പ്രധാന കഥാപാത്രമായി എത്തുന്ന ഷക്കീല എന്ന ഹ്രസ്വചിത്രം ജൂലായ് ആറിന് റിലീസ് ചെയ്യും. ഫ്രൈഡേ ക്ളബ് ഖത്തർ നിർമ്മിക്കുന്ന ചിത്രം സുഗീഷാണ് സംവിധാനം ചെയ്യുന്നത്. മികച്ച കഥാപാത്രത്തെയാണ് സരയു അവതരിപ്പിക്കുന്നത്. അമൽ കെ. ബേബിയാണ് കഥ, തിരക്കഥ, സംഭാഷണം. ഛായാഗ്രഹണം ഷിജു എം. ഭാസ്കർ, ചിത്രസംയേജനം നിർവഹിക്കുന്നത് ഹിഷാം യൂസഫാണ്. മനുരമേശൻ സംഗീതം പകരുന്നു.അതേസമയം പച്ച എന്ന ഷോർട്ട് ഫിലിം നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട് സരയു.നിരവധി സംഗീത ആൽബങ്ങളും ഒരുക്കിയിട്ടുണ്ട്. ദിശയുടെ ഭാഗമായി സാമൂഹ്യ പ്രവർത്തനങ്ങളിലും താരം സജീവമാണ്.റിലിസീന് ഒരുങ്ങുന്ന ഷെയ് ൻ നിഗം സിനിമ ഉല്ലാസത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.