സൗന്ദര്യവർദ്ധക ശ്രേണിയിൽ നിരവധി ഉത്പന്നങ്ങൾ ഇന്ന് വിപണിയിൽ സജീവമാണ്. എന്നാൽ ഇവയിലെ രാസവസ്തുക്കളുടെ സാന്നിധ്യം പലപ്പോഴും ചർമ്മത്തെ ദോഷകരമായി ബാധിക്കാറുണ്ട്. സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ഘടകം പോഷക സമ്പുഷ്ടമായ ആഹാരം കഴിക്കുക എന്നതാണ്. സൗന്ദര്യം സംരക്ഷിച്ച് യുവത്വം നിലനിർത്തുന്നതിന് ഗുണകരമായ ചില പഴങ്ങളും പച്ചക്കറികളും പരിചയപ്പെട്ടാലോ?
വെള്ളരിക്ക
ത്വക്കിന്റെ സംരക്ഷണം നിലനിർത്തുന്നതിന് വെള്ളരിക്ക വളരെയേറെ സഹായിക്കുന്നു.
നമുക്കാവശ്യമായ മിക്ക ജീവകങ്ങളും വെള്ളരിക്കയിലുണ്ട്, ഇതിലെ ഫോട്ടേകെമിക്കലുകൾ ചർമ്മത്തിലെ ചുളിവുകളിൽ നിന്നും മോചനം നൽകും.
വെള്ളരിക്കയിലുള്ള പഞ്ചസാരയും വൈറ്റമിൻ ബിയും ശരീരത്തിലുള്ള പോഷകങ്ങളെ നിലനിർത്തുന്നതിന് സഹായിക്കുന്നു.
സാലഡ് വെള്ളരി സ്ഥിരമായി കഴിക്കുന്നത് യുവത്വം നിലനിർത്താൻ സഹായിക്കും വെള്ളരിയ്ക് കഴിക്കുന്നത് നീർജ്ജലീകരണം തടയുകയും, അതുവഴി ചർമ്മത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
കണ്ണുകളുടെ ആരോഗ്യത്തിനും വെള്ളരിക്ക ഗുണകരമാണ്.
കാബേജ്
ചർമ്മത്തിനുണ്ടാകുന്ന വിവിധ പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാമാണിത്. ഭക്ഷണത്തിൽ കാബേജ് ഉൾപ്പടുത്തുന്നതും ചർമ്മസൗന്ദര്യം നിലനിർത്താൻ സഹായിക്കും.
മികച്ച ഒരു ക്ളെൻസറായും കാബേജിനെ ഉപയോഗിക്കാൻ കഴിയും. ചർമ്മത്തിലെ ചുളിവുകളിൽ നിന്നും മോചനം നേടുന്നതിനും ഗുണകരമാണ്.
കുടാതെ മുടി കൊഴിച്ചിൽ കുറച്ച് ആരോഗ്യമുള്ള മുടി വളരുന്നതിനും കാബേജ് സഹായിക്കും.
ചർമ്മത്തിനുണ്ടാകുന്ന വിവിധ പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാമാണിത്.
കാബേജ് നീരിൽ യീസ്റ്റും തേനും ചേർത്ത് മിശ്രിചമാക്കി മുഖത്തു തേയ്ക്കുന്നനത് കറുത്ത പാടുകൾ മാറി, തിളക്കമുള്ള ചർമ്മം സ്വന്തമാക്കാൻ സഹായിക്കും.
കാബേജിലകയും മുട്ടയുടെ വെള്ളയും ചേർത്ത മിശ്രിതം എണ്ണമയമുള്ള ചർമ്മത്തിനു ഗുണകരമാണ്.
പേരയ്ക്ക
ധാരാളം ഔഷധമൂല്ല്യങ്ങും സൗന്ദര്യ വർദ്ധകങ്ങളും അടങ്ങിയ ഒരു ഫലവർഗ്ഗമാണ് പേരയ്ക്ക.
കണ്ണിനു മുകളിൽ പത്ത് മിനിട്ട് നേരം പേരയ്ക്ക വെയ്ക്കുന്നത്, കണ്ണിനു കുളിർമ നൽകും.
പേരയ്ക്കയും ഉപ്പും തേനും നാരങ്ങനീരും വെളിച്ചെണ്ണയും ചേർത്ത മിശ്രിതം പേസ്റ്റ് രൂപത്തിലാക്കി മുഖത്തിടുന്നത് ചർമ്മത്തിലെ കറുത്ത പാടുകൾ അകറ്റുന്നതിന് സഹായകമാണ്.
നീർജലീകരണങ്ങൾ മൂലം ചർമ്മത്തിലുണ്ടാകുന്ന വിവിധ പ്രശ്നങ്ങൾക്ക് ഉത്തമപ്രതിവിധിയാണിത്.
മുടി കൊഴിച്ചിലിനും ഉത്തമപ്രതിവിധിയാണിത്.
അലർജികളിൽ നിന്നും അണുബാധകളിൽ നിന്നും ഒരു പരിധി വരെ മോചനം നേടാൻ പേരയ്ക്ക സഹായിക്കും.