അത്യാഡംബര വീടുകൾ നിർമ്മിക്കുന്നതിലല്ല, അവയെ പുതിയത് പോലെ സംരക്ഷിക്കുന്നതിലാണ് കാര്യം. വീടുകൾ എന്നത് പ്രൗഢിയും ആർഭാടവും കാണിക്കാനുള്ളൊരു മാർഗമായി ഒരിക്കലും കണക്കാക്കരുത്. ആഡംബരത്തിലുപരി ആവശ്യത്തിന് മുൻഗണന നൽകിയാകണം വീട് പണിയേണ്ടത്. വീടിന്റെ നിർമ്മാണ ഘട്ടത്തിൽ ശ്രദ്ധിക്കേണ്ട ചില പ്രധാന ഘടകങ്ങൾ നോക്കിയോലോ?
വീടിന്റെ സൗന്ദര്യം എന്നത് വീടിന്റെ ശുചിത്വമാണ്..
അടുക്കള നിർമ്മിക്കുമ്പോൾ ഗ്രഹനാഥയുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകാൻ ശ്രദ്ധിക്കണം.
ഗ്യാസടുപ്പും വിറകടുപ്പും വെവ്വേറെ മുറികളിൽ ക്രമീകരിക്കുന്നതാണ് സുരക്ഷയ്ക്ക് നല്ലത്.
മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള സംവിധാനങ്ങൾ ക്രമീകരിക്കണം.
ടൈനിംഗ് ഹാളിന്റെ വലിപ്പത്തിനനുയോജ്യമായ ടേബിൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
ഭക്ഷണമേശയിൽ നല്ല വെളിച്ചം ലഭിക്കുന്ന രീതിയിൽ ജനാലകൾ ക്രമീകരിക്കണം.
ഡൈനിംഗ് മുറിയിലേക്കാവശ്യമായ പാത്രങ്ങൾ സൂക്ഷിക്കാൻ പ്രത്യേക ഷെൽഫുകൾ വെയ്ക്കുന്നത് നല്ലതാണ്.
ഗസ്റ്ര് റൂമുകളിലെ ഫർണിച്ചറുകൾ മുറിക്ക് യോജിച്ച രീതിയിൽ ക്രമീകരിക്കുക.
ഭിത്തിയുടെ നിറത്തിന് യോജിച്ച കർട്ടനുകൾ തിരഞ്ഞെടുക്കുക.
ബെഡ്റൂമിൽ അലമാരയും ചെറിയ കാബിനുകളും വെയ്ക്കുന്നതിന് സ്ഥലം കണ്ടെത്തുക.
വാഷ്റൂമുകളുടെ ഭിത്തിയിൽ ചെറിയ ഷെൽഫുകൾ സ്ഥാപിക്കുന്നത് നല്ലതാണ്. തോർത്ത്, ഷാംബൂ, എണ്ണ എന്നിവ അടച്ചു സൂക്ഷിക്കാൻ ഇത് ഗുണകരമാണ്.
മുറികളുടെ വലിപ്പം അനുസരിച്ചുള്ള ലൈറ്റുകൾ ക്രമീകരിക്കാനും ശ്രദ്ധിക്കണം.
അനാവശ്യമായ അലങ്കാര വസ്തുക്കൾ ഒഴിവാക്കുക.
ലക്കി ബാംബു പോലുള്ള ചെടികൾ വീടിനുള്ളിൽ പോസിറ്റിവിറ്റി നിറയ്ക്കാൻ സഹായിക്കും.