real-madrid

റയൽ മാഡ്രിഡ് വീണ്ടും ലാ ലിഗയിലെ ഒന്നാം സ്ഥാനക്കാർ

മാഡിഡ്ര്​: ഒറ്റ ഗോളിന് എസ്​പാന്യോളിനെ തോൽപ്പിച്ച റയൽ മാഡ്രിഡ് രണ്ട് പോയിന്റ് ലീഡിൽ ബാഴ്സലോണയെ മറികടന്ന് സ്​പാനിഷ്​ ലാ ലീഗ ഫുട്​ബാളിലെ ഒന്നാം സ്ഥാനം സുരക്ഷിതമാക്കി​. 45-ാം മിനിട്ടിൽ ബെൻസേമയുടെ തകർപ്പൻ ബാക്ക് ഹീൽ പാസിൽ നിന്ന് കാസിമെറോയാണ് റയലിന്റെ വിജയഗോൾ നേടിയത്.കഴിഞ്ഞ മൽസരത്തിൽ സെൽറ്റ ഡി വിഗോയോട് സമനില വഴങ്ങിയിരുന്ന നിലവിലെ ചാമ്പ്യന്മാരായ ബാഴ്​സലോണക്ക്​ ഇത്തവണ കിരീടം നിലനിറുത്താൻ പ്രയാസമായിരിക്കുമെന്നുള്ള സൂചനയാണ് റയലിന്റെ വിജയം ​.

ആദ്യ പകുതി അവസാനിക്കാനിക്കുന്നതിന് തൊട്ടുമുമ്പ് ​ കാസി​മെറോയാണ്​ റയലിനായി വിജയഗോൾ നേടിയത്​. 32 കളികളിൽ നിന്ന്​ റയൽ മാഡ്രിഡിന്​ 71 പോയിൻറുണ്ട്​ .ഇത്രയും കളികളിൽ നിന്ന്​ ബാഴ്​സക്ക്​ 69 പോയിൻറ്​ മാത്രമാണുള്ളത്​. സെൽറ്റയ്ക്ക് എതിരായ മത്സരത്തിന് മുമ്പ് ബാഴ്സയ്ക്കും റയലിനും 68 പോയിന്റ് വീതമായിരുന്നുെവങ്കിലും ഇൗ സീസണിലെ നേർക്കുനേർ പോരാട്ടത്തിൽ ജയിച്ചതിന്റെ ബലത്തിൽ റയലായിരുന്നു ഒന്നാം സ്ഥാനത്ത്. ഇന്ന് രാത്രി അത്‌ലറ്റിക്കോ മാഡ്രിഡുമായാണ് ബാഴ്സലോണയുടെ അടുത്ത മത്സരം. റയൽ ജൂലായ് രണ്ടിന് അടുത്ത മത്സരത്തിൽ ഗെറ്റാഫെയെ നേരിടും.

മറ്റൊരു മത്സരത്തിൽ വിയ്യാറയൽ എതിരില്ലാത്ത രണ്ട്​ ഗോളുകൾക്ക്​ വലൻസിയയെ തോൽപ്പിച്ചു. പാക്കോ അൽക്കാസർ, ജെറാഡ്​ മൊറേന എന്നിവരായിരുന്നു​ സ്​കോറർമാർ.

ഗോളിനേക്കാൾ വൈറലായ അസിസ്റ്റ്

എസ്​പാന്യോളിനെതിരായ മത്സരത്തിൽ ഗോളടിച്ച കാസിമെറോയേക്കാൾ കൈയ്യടി ലഭിച്ചത്​ അതിന് വഴിയൊരുക്കിയ കരീം ബെൻസേമയ്ക്കാണ്. പെനാൽറ്റി ബോക്​സിൽ പന്തു വരുതിയിലാക്കിയ ബെൻസേമ പിന്നിലുണ്ടായിരുന്ന എസ്​പാന്യോൾ വിംഗ് ബാക്ക്​ വിക്​ടർ ഗോമസി​​ന്റെ കാലിനിടയിലൂടെ ബാക്ക്​ ഹീൽ പാസ്​ നൽകിയത്​ അപ്രതീക്ഷിതമായിരുന്നു. മുന്നിലേക്ക്​ ഓടിയെത്തിയ കാസിമെറോ അനായാസം പന്ത്​ വലയിലാക്കി. ബെൻസേമയുടെ അസിസ്​റ്റ്​ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. ​ റയൽ മാഡ്രിഡ്രിന്റെ മുൻ മിഡ്​ഫീൽഡർ ജോസ്​ മരിയ ഗുട്ടിറേസിന്റെ പത്തു വർഷം മുമ്പുള്ള ബാക്​ ഹീൽ അസിസ്​റ്റിൽ നിന്ന് ​ ബെൻസേമ ഗോളടിച്ചതിന്റെ ആവർത്തനമായാണ് ആരാധകർ ഇൗ ഗോളിനെ വിശേഷിപ്പിച്ചത്.

എന്റെ ഗോളിനേക്കാൾ സംസാരിക്കേണ്ടത്​ ബെൻസേമയുടെ അസിസ്​റ്റാണ്​. ഒരു ഗോൾ കീപ്പറില്ലാതെ പോസ്​റ്റിലേക്ക്​ നിറയൊഴിക്കാൻ അവസരമുണ്ടാക്കി തന്നത്​ ബെൻസേമയാണ്​’’

- കാസിമിറോ