dhoni-farming

കഴിഞ്ഞ ദിവസം മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ മഹേന്ദ്ര സിംഗ് ധോണിയുടെ സോഷ്യൽ മീഡിയ ഫാൻപേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ നിന്ന്. ധോണി ട്രാക്​ടർ ഓടിക്കുന്നതും നിലം ഉഴുതുമറിക്കുന്നതും വീഡിയോയിൽ കാണാം. ക്രിക്കറ്റിൽ നിന്നും വിട്ടുനിന്ന കാലത്ത്​ ധോണി റാഞ്ചിയിലെ ഫാം ഹൗസിൽ ജൈവകൃഷിയിൽ വ്യാപൃതനായിരുന്നു. മുമ്പ്​ മറ്റൊരു വീഡിയോയിൽ താൻ തണ്ണിമത്തനും പപ്പായയും കൃഷി ചെയ്യുന്നതായി​ ധോണി പറഞ്ഞിരുന്നു.

2019 ഏകദിന ലോകകപ്പ്​ സെമിഫൈനലിന്​ ശേഷം ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കുന്ന ധോണി ഐ.പി.എല്ലിലൂടെ മടങ്ങി വരവിനൊരുങ്ങിയിരുന്നു. എന്നാൽ കോവിഡ്​ മഹാമാരിയെത്തുടർന്ന്​ ടൂർണമെന്റ് അനിശ്ചിതകാലത്തേക്ക്​ നീട്ടിയിരിക്കുകയാണ്​.