black-lives-matter

ലണ്ടൻ : കായിക രംഗത്തെ വർണവെറിക്കെതിരായ പ്രതിഷേധ സൂചകമായി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ജേഴ്‌സിയിൽ 'ബ്ലാക്ക് ലൈവ്‌സ് മാറ്റർ ' ലോഗോ ധരിച്ച് കളത്തിലിറങ്ങുമെന്ന് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീം. അമേരിക്കയിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്‌ളോയ്ഡ് കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ലോകമെമ്പാടും വർണവെറിക്കെതിരായ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ഇതിനെ പിന്തുണയ്‌ക്കേണ്ടതും അവബോധം സൃഷ്ടിക്കേണ്ടതും തങ്ങളുടെ കടമയാണെന്ന് വിശ്വസിക്കുന്നുവെന്ന് വിന്‍ഡീസ് ക്യാപ്ടൻ ജാസൺ ഹോൾഡർ പറഞ്ഞു.

അലിഷ ഹോസന്ന രൂപകല്‍പ്പന ചെയ്ത ലോഗോ ഐ.സി.സി അംഗീകരിച്ചിട്ടുണ്ട്. ഇംഗ്ളീഷ് പ്രീമിയർ ലീഗിലെ 20 ഫുട്‌ബാൾ ക്ലബുകളും ഇതേ ലോഗോ ധരിച്ചാണ് കളിക്കാനിറങ്ങുന്നത്.