ന്യൂഡൽഹി: ക്ലബ് ക്രിക്കറ്റ് താരവും ഡൽഹി അണ്ടർ 19 ടീം സപ്പോർട്ട് സ്റ്റാഫുമായ സഞ്ജയ് ദോബൽ (53) കോവിഡ്-19 ബാധിച്ച് മരിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. സോണറ്റ് ക്രിക്കറ്റ് ക്ലബിന്റെ താരമായിരുന്നു.
കഠിനമായ ന്യുമോണിയ ബാധിച്ച ദോബലിനെ പരിശോധനകൾക്ക് വിധേയമാക്കിയെങ്കിലും മൂന്ന് ആഴ്ചയ്ക്ക് ശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്. ദോബലിന്റെ മൂത്ത മകൻ സിദ്ധാർഥ് രാജസ്ഥാൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരമാണ്. ഇളയമകന്‍ ഏകാംശ് ഡൽഹി അണ്ടർ 23 ടീമിനായി കളിക്കുന്നു.