ചെൽസി Vs മാഞ്ചസ്റ്റർ യുണൈറ്റഡ്
ആഴ്സനൽ Vs മാഞ്ചസ്റ്റർ സിറ്റി
ലണ്ടൻ : എഫ്.എ കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ സെമിഫൈനലിൽ ഇക്കുറി പോരാട്ടം കടുക്കും. മാഞ്ചസ്റ്റർ യുണൈറ്റഡിന് പിന്നാലെ മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ആഴ്സനൽ എന്നീ ടീമുകൾ കൂടി സെമി ബെർത്തുകൾ സ്വന്തമാക്കിയതോടെയാണ് കിരീടപ്പോരാട്ടം കടുത്തത്. സെമിയിൽ ചെൽസി മാഞ്ചസ്റ്റർ യുണൈറ്റഡിനെയും ആഴ്സനൽ മാഞ്ചസ്റ്റർ സിറ്റിയെയും നേരിടും.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ലിവർപൂളിന് മുന്നിൽ അടിയറ വെച്ച ശേഷം ക്വാർട്ടറിനിറങ്ങിയ സിറ്റി എഫ്.എ കപ്പ് ക്വാർാറിൽ 2-0ത്തിന് ന്യൂകാസിലിനെ തോൽപിച്ചു. ന്യൂകാസിലിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇരുപകുതികളിലുമായി കെവിൻ ഡിബ്രൂയിനും (37-ാം മിനിട്ട്) റഹീം സ്റ്റെർലിംഗുമാണ് (68) സിറ്റിക്കായി സ്കോർ ചെയ്തത്. പെനാൽറ്റിയിലൂടെയായിരുന്നു ഡിബ്രൂയിന്റെ ഗോൾ. ഫിൽ ഫോഡന്റെ പാസിൽ നിന്നായിരുന്നു സ്റ്റെർലിംഗിന്റെ ഗോൾ. അടുത്ത മാസം വെംബ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന സെമിയിൽ സിറ്റി ആഴ്സനലിനെ നേരിടും. ഇൻജുറി ടൈമിൽ ഷെഫീൽഡ് യുനൈറ്റഡിനെ 1-0 ത്തിന് മറികടന്നാണ് ആഴ്സനൽ സെമിയിൽ കടന്നത്
ഒറോസ് ബാർക്ലിയുടെ ഗോളിൽ ലെസ്റ്റർ സിറ്റിയെ 1-0ത്തിന് തോൽപിച്ചാണ് ചെൽസി മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള അങ്കം കുറിച്ചത്.ക്വാർട്ടറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 2-1ന് നോർവിച്ച് സിറ്റിയെയാണ് കീടടക്കിയത്.