bjp

തിരുവനന്തപുരം: പട്ടികജാതി പട്ടികവര്‍ഗ്ഗ സംവരണ തസ്തികളിലേയ്ക്കുള്ള ഒഴിവുകളില്‍ നിയമനം നടത്താതെ സംസ്ഥാന സര്‍ക്കാരും പി.എസ്.സിയും നടത്തുന്ന സംവരണ അട്ടിമറി അവസാനിപ്പിക്കണമെ് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.സുധീര്‍ ആവശ്യപ്പെട്ടു. സംവരണ ഒഴിവുകളിലേയ്ക്ക് ഉടന്‍ നിയമനം നടത്തുക, സെക്ര'റിയേറ്റിലെ എംപ്ലോയ്‌മെന്റ് ബി സെല്‍ നിര്‍ത്തലാക്കാനുള്ള ശ്രമം ഉപേക്ഷിക്കുക, എന്നീ ആവശ്യങ്ങള്‍ ഉയിച്ച് പട്ടികജാതി മോര്‍ച്ച നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പിണറായി സര്‍ക്കാര്‍ എസ്.സി എസ്.ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ നിയമന ങ്ങളില്‍ അയിത്തം കൽപ്പിച്ചിരിക്കുകയാണ്. പട്ടികജാതി, വര്‍ഗ്ഗ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടില്ല. 87 വകുപ്പുകളിലായി നൂറുകണക്കിന് ഒഴിവുകള്‍ നിലവിലുണ്ട്. ഇതൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല സംവരണ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത വകുപ്പ് തലവന്മാര്‍ക്കെതിരെ നടപടിയെടുക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഓരോ വകുപ്പിലും ഗസറ്റഡ് നോ ഗസറ്റഡ് ലാസ്റ്റ് ഗ്രെയ്ഡ് വിഭാഗങ്ങളായി 10% നിയമങ്ങള്‍ എസ്.സി/ എസ്.റ്റി വിഭാഗങ്ങ ള്‍ക്ക് സംവരണം ചെയ്യപ്പെവയാണ്. അദ്ദേഹം പറയുന്നു.

ഓരോ വര്‍ഷവും മാര്‍ച്ച് മാസത്തില്‍ സംവരണ ഒഴിവുകളിലെ പ്രതിനിദ്ധ്യം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ പരിശോധിക്കേണ്ടതാണ്. കേരളത്തില്‍ ഇത് നടക്കില്ല. ഓരോ വകുപ്പിലേയും നിയമനങ്ങളിലെ പട്ടികജാതി/വര്‍ഗ്ഗ പ്രാതിനിധ്യം കൃത്യമായി പരിശോധിച്ച് കുറവുണ്ടെങ്കില്‍ പി.എസ്.സിയ്ക്കു റിപ്പോര്‍ട്ട് ചെയ്ത് നിയമ നടപടിക്ക് നേതൃത്വം കൊടുക്കേണ്ട സെക്ര'റിയേറ്റിലെ എംപ്ലോയ്‌മെന്റ് സെല്‍ ബി സംസ്ഥാനം നിര്‍ത്തലാക്കാന്‍ പോകുകയാണ്. പി.സുധീര്‍ ചൂണ്ടിക്കാണിച്ചു.

ഇതോടെ സംവരണ നിയമങ്ങളിലെ പരിശോധന ഇല്ലാതാകും. ഇതിലൂടെ സമ്പൂര്‍ണ്ണ സംവരണ നിയമ അ'ിമറിയാണ് സര്‍ക്കാര്‍ നടത്തുത്. എംപ്ലോയിമെന്റ് ബി സെല്‍ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. രണ്ട് വര്‍ഷം മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെ' 1967 സംവരണ ഒഴിവുകളില്‍ പി.എസ്.സി ഇതുവരെയും നിയമനനടപടികള്‍ ആരംഭിച്ചിട്ടില്ല. ഇത് ഉദ്യോഗാര്‍ത്ഥികളോടുള്ള കൊടും ക്രൂരതയാണ്. ഈ ഒഴിവുകളിലും പിന്‍വാതില്‍ നിയമനം നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുത്. വിവിധ വകുപ്പുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 1967 സംവരണ ഒഴിവുകളില്‍ ഉടന്‍ നിയമനം നടത്താൻ സര്‍ക്കാര്‍ തയ്യാറാകണം. അദ്ദേഹം പറഞ്ഞു.

പ്രതിഷേധ മാര്‍ച്ചില്‍ മോര്‍ച്ചാ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.സ്വപ്നജിത്ത്, വൈ.പ്രസിഡന്റ് അഡ്വ.സന്ദീപ്കുമാര്‍, എിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് വിളപ്പില്‍ സന്തോഷ്, ജില്ലാ ഭാരവാഹികളായ വക്കം സുനില്‍, ജി.വൈ.പ്രമോദ്, പാറയില്‍ മോഹനന്‍, പുഞ്ചക്കരി രതീഷ് പ്രശാന്ത് മുട്ടത്തറ എിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.