tik-tok

ന്യൂഡൽഹി: ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചു. ടിക് ടോക്കിനൊപ്പം മറ്റ് 58 ചൈനീസ് ആപ്പുകളും നിരോധിച്ചതായി സൂചനയുണ്ട്. സൗകാര്യതാ പ്രശ്നങ്ങളും മറ്റും പരിഗണിച്ചാണ് ആപ്പുകൾ രാജ്യത്ത് നിരോധിച്ചത്. കേന്ദ്ര ഐ.ടിമന്ത്രാലയമാണ് ഈ ആപ്പുകൾ നിരോധിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.ഐ.ടി നിയമപ്രകാരമാണ് ആപ്പുകൾ നിരോധിച്ചിരിക്കുന്നത്.രാജ്യത്ത് യുവാക്കൾക്കിടയിൽ ഏറ്റവും പ്രചാരമുള്ള ആപ്പാണ് ടിക് ടോക്.

യു.സി ബ്രൗസർ, വീ ചാറ്റ്, യൂ ക്യാം, വിവ വീഡിയോ, ക്‌ളീൻ മാസ്റ്റർ, എം.എ കമ്മ്യൂണിറ്റിഷെയർ ഇറ്റ്, ഹലോ, കാം സ്‌കാനർ, എക്സെൻഡർ, വീബോ, മി വീഡിയോ കാൾ, ക്ലാഷ് ഓഫ് കിംഗ്‌സ് തുടങ്ങിയ ആപ്പുകളും നിരോധിച്ച ചൈനീസ് ആപ്പുകളുടെ പട്ടികയിലുണ്ട്. ലഡാക്കിലെ ഗാൽവാൻ അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ചൈനീസ് ഉത്പന്നങ്ങൾ ഇന്ത്യയിൽ ബഹിഷ്‌ക്കരിക്കണമെന്ന ആവശ്യം ജനങ്ങൾക്കിടയിൽ വ്യാപകമായി ഉയർന്നിരുന്നു.

നിരോധിക്കപ്പെട്ട ആപ്പുകളുടെ പട്ടിക ചുവടെ:

apps