ഇറാന്‍:യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇറാന്‍.ട്രംപിനെ പിടികൂടാനായി ഇന്റര്‍പോള്‍ സഹായവും ഇറാന്‍ അഭ്യര്‍ത്ഥിച്ചു.ഇറാന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനി വധത്തിലാണ് ഇറാന്‍ അറസ്റ്റ് വാറണ്ട് ഇറക്കിയത്.ഡോണള്‍ഡ് ട്രംപിന് പുറമെ ഡ്രോണ്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയവരെന്ന് കരുതപ്പെടുന്നവര്‍ക്ക് എതിരെയും അറസ്റ്റ് വാറണ്ട് ഉണ്ടെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.ഇറാഖിലെ ബാഗ്ദാദില്‍വെച്ചാണ് ജനുവരി മൂന്നിന് ഖാസിം സുലൈമാനി കൊല്ലപ്പെടുന്നത്.30 പേര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നാണ് ഇറാന്‍ ആരോപിക്കുന്നത്.
കൊലപാതകം, ഭീകരവാദം എന്നീ കുറ്റങ്ങളാണ് ഡോണള്‍ഡ് ട്രംപിന് എതിരെ ചുമത്തിയിരിക്കുന്നത്.യുഎസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാലും ട്രംപിന് എതിരെയുള്ള കേസ് തുടരുമെന്നാണ് ഇറാന്‍ വ്യക്തമാക്കിയിട്ടുള്ളത്.ഇന്റര്‍പോള്‍ കൊടുംകുറ്റവാളികള്‍ക്ക് ഏര്‍പ്പെടുത്തുന്ന റെഡ് കോര്‍ണര്‍ നോട്ടീസ് ട്രംപിന് അയക്കണമെന്നാണ് ഇറാന്‍ ആവശ്യപ്പെടുന്നത്. ട്രംപിന്റെ സ്ഥലവും അറസ്റ്റും എളുപ്പമാക്കിത്തരണം എന്നാണ് ആവശ്യം.രാഷ്ട്രീയ സ്വഭാവമുള്ള കേസുകള്‍ ഇന്റര്‍പോള്‍ പരിഗണിക്കാറില്ല. അതുകൊണ്ട് തന്നെ ട്രംപിന്റെ അറസ്റ്റ് എന്ന ആവശ്യം ഏജന്‍സി തള്ളിക്കളയാനാണ് സാധ്യത.
ഇറാന്റെ ഏറ്റവും ഉയര്‍ന്ന സൈനികസേനയായ റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ തലവനായിരുന്നു ഖാസിം സുലൈമാനി.സുലൈമാനി, ബാഗ്ദാദിന് അടുത്തുവെച്ച് യു.എസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു.സുലൈമാനിയുടെ വധത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത പുതിയതലത്തിലേക്ക് എത്തിയിരുന്നു.ഇറാഖിലെ യു.എസ് സൈനിക കേന്ദ്രങ്ങളിൽ ഇറാന്‍ നടത്തിയ ബാലിസ്റ്റിക് ആക്രമണത്തിൽ നിരവധി യു.എസ് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു.