ദുബായ് : ഇന്ത്യക്കാരനായ നിഥിൻ മേനോനെ ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ എലൈറ്റ് അമ്പയർമാരുടെ പാനലിൽ ഉൾപ്പെടുത്തി. നിഗേൽ ലോംഗിന് പകരമാണ് നിഥിന്റെ നിയമനം. 36 കാരനായ നിഥിൻ മൂന്ന് ടെസ്റ്റുകളും 24 ഏകദിനങ്ങളും 16 ട്വന്റി 20 കളും നിയന്ത്രിച്ചിട്ടുണ്ട്. മുൻ അന്താരാഷ്ട്ര അമ്പയറായിരുന്ന നരേന്ദ്ര മേനോന്റെ മകനാണ് നിഥിൻ.