'ടിക്ടോക്കർ എന്നനിലയിൽ സ്വന്തം കുടുംബത്തെ പിരിയുന്നപോലുള്ള വിഷമമുണ്ട്. വ്യക്തിപരമായും നല്ല വിഷമമുണ്ട്''- ടിക്ടോക്ക് നിരോധനത്തെക്കുറിച്ച് പ്രശസ്ത ടിക്ടോക് താരം അമൃത അമ്മൂസിന്റെ പ്രതികരണമായിരുന്നു എത്. യുട്യൂബ് വീഡിയോയിലൂടെയായിരുന്നു പ്രതികരണം.
'' വ്യക്തിപരമായ നല്ല വിഷമമുണ്ട്.ടിക്ടോക്കർ എന്നനിലയിൽ സ്വന്തം കുടുംബത്തെ പിരിയുന്നതുപോലെയാണ്. നമ്മുടെ രാജ്യത്തിന്റെ നല്ലതിനുവേണ്ടിയാണെന്ന് ആലോചിക്കുമ്പോൾ സന്തോഷമുണ്ട്. ഇങ്ങനെയൊരു പ്ളാറ്റ്ഫോം ഇനി ഒരിക്കലും കിട്ടുമെന്ന് തോന്നുന്നില്ല. എന്നാലും ശുഭപ്രതീക്ഷയോടെ കാത്തിരിക്കാം. നല്ലനല്ല പ്ളാറ്റ്ഫോമുകൾ കിട്ടട്ടെ എന്ന് ആശിക്കാം.എന്നെ സപ്പോർട്ടുചെയ്ത എല്ലാവർക്കും നന്ദി'' -അമ്മു പറഞ്ഞു.
ഐശ്വര്യാറായ് ബച്ചന്റെ രൂപസാദ്യശ്യമാണ് അമൃത സജു എന്ന അമൃത അമ്മൂസിന് ഏറെ ആരാധകരെ നേടിക്കൊടുത്ത്. അമൃതയുടെ ഒട്ടുമിക്ക വീഡിയോകളും മാരക വൈറലായിരുന്നു. ആയിരങ്ങളാണ് ഫോളോവേഴ്സ്.