sadak2
sadak2

മഹേഷ് ഭട്ട് - സഞ്ജയ് ദത്ത് സിനിമ സഡക് 2 ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ റിലീസിനൊരുങ്ങുന്നു . ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടു . ഇരുപത്തി ഒമ്പതു വർഷം മുമ്പ് മഹേഷ് ഭട്ടിന്റെ സംവിധാനത്തിൽ സഞ്ജയ് ദത്തും പൂജാഭട്ടും ജോഡികളായി അഭിനയിച്ചു ബോളിവുഡിൽ വൻവിജയം നേടിയ റൊമാന്റിക് ത്രില്ലർ സിനിമയായിരുന്നു സഡക്. ഇതിന്റെ രണ്ടാം ഭാഗമാണ് സഡക് 2 . 2020 ൽ തിയറ്ററിൽ സമ്മർ റിലീസിന് കാത്തിരിക്കയായിരുന്നു .എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ തിയറ്റർ റിലീസിംഗ് അസാദ്ധ്യമായതിനാൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് നിർമ്മാതാക്കളായ വിശേഷ് ഫിലിംസ് . ഡിസ്‌നി പ്ലസ് ഹോറസ്റ്റാറിൽ റിലീസ് ചെയ്യാനാണ് തീരുമാനം . പൂജ ഭട്ട് ,ആലിയ ഭട്ട് ,ആദിത്യ റോയ് കപൂർ എന്നിവരാണ് മറ്റു താരങ്ങൾ. രണ്ടാംഭാഗവും പ്രണയ കഥാ പശ്ചാത്തല ത്രില്ലറാണ് .ഇരുപതു വർഷത്തിന് ശേഷം

മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന സിനിമയായതിനാൽ ആകാംഷയിലാണ് പ്രേക്ഷകർ.