kaumudy-news-headlines

1. സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പന്‍ ആണ് മരിച്ചത്. എഴുപത്തി ആറ് വയസ്സായിരുന്നു. ഇയാള്‍ മുംബയില്‍ നിന്ന് തിരിച്ച് എത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു. ഗുരുതര ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ആയിരുന്നു ചികിത്സയില്‍ പ്രവേശിച്ചത്. മരിച്ച ശേഷം നടത്തിയ കൊവിഡ് പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.


2. മരിച്ച ആള്‍ക്ക് കൂടുതല്‍ പേരും ആയി സമ്പര്‍ക്കം ഇല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇയാള്‍ക്ക് പ്രമേഹം അടക്കം രോഗങ്ങള്‍ ഉണ്ടായിരുന്നു. ഇയാളുടെ സമ്പര്‍ക്ക പട്ടികയ്ക്ക് ശ്രമം തുടങ്ങിയതായും മന്ത്രി പറഞ്ഞു. ഇതോട സംസ്ഥാനത്തെ കൊവിഡ് മറരണം 23 ആയി
3. നടി ഷംന കാസിം തട്ടിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സ്വര്‍ണ്ണ കടത്ത് വെറും കെട്ടുകഥ എന്ന് അന്വേഷണ സംഘം. തട്ടിപ്പിന്റെ മുഖ്യ ആസൂത്രകന്‍ ഹാരിസും റഫീഖും ആണ്. ഇവര്‍ക്ക് ഷംന കാസിമിന്റെ നമ്പര്‍ നല്‍കിയത് സിനിമ മേഖലയില്‍ നിന്ന് തന്നെയുള്ള വ്യക്തി ആണ് എന്നും പൊലീസ് പറഞ്ഞു. ഷംന കാസിമില്‍ നിന്ന് പണം തട്ടി എടുക്കാന്‍ ആണ് പ്രതികള്‍ ശ്രമിച്ചത്. സംഘം 20ലേറെ യുവതികളെ തങ്ങളുടെ കെണിയില്‍ വീഴ്ത്തി. ഇവരില്‍ നിന്നും തട്ടി എടുത്ത 64 ഗ്രാം സ്വര്‍ണ്ണവും പൊലീസ് കണ്ടെത്തി
4. അതിനിടെ, നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ സിനിമാ ബന്ധമുള്ള കൂടുതല്‍ പേരെ വിളിച്ചു വരുത്തി വിവരം തേടാന്‍ പൊലീസ് നീക്കം തുടങ്ങി. പ്രതികള്‍ ബന്ധം പുലര്‍ത്തിയതായി കണ്ടെത്തിയവരില്‍ ചിലരെ ഇന്ന് മുതല്‍ വിളിപ്പിക്കും. ഇവരില്‍ ചിലര്‍ക്കെല്ലാം ഗൂഡാലോചനയില്‍ പങ്കുണ്ടാകാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസങ്ങളില്‍ മൊഴി നല്‍കിയവരില്‍ ചിലരെ വീണ്ടും വിളിപ്പിച്ചേക്കും
5. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം അഞ്ചര ലക്ഷം കടന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്കുകള്‍ അനുസരിച്ച് 5,66,840 പേര്‍ക്ക് ആണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. രോഗ ബാധിതരയില്‍ ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയില്‍ ആണ്. ആകെ 1,69,883 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗികളായത്. ഇന്നലെ മാത്രം 5257 പേര്‍ രോഗികളായി. അതെ സമയം ഡല്‍ഹിയെ പിന്നിലാക്കി തമിഴ്നാട് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് എത്തി. 86,224 പേര്‍ക്കാണ് ഇതുവരെ തമിഴ്നാട്ടില്‍ രോഗികളായത്.
6. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യം കണക്കിലെടുത്ത് മഹാരാഷ്ട്രയും തമിഴ്നാടും അടുത്ത മാസം 31 വരെ ലോക് ഡൗണ്‍ നീട്ടി. അതിനിടെ കൊവിഡ് 19 പ്രതിരോധത്തിനായുള്ള ഭാരത് ബയോടെക്കിന്റെ കോ വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിനുള്ള അനുമതി ഡി.സി.ജി.ഐ നല്‍കിയതായി കമ്പനി അറിയിച്ചു. ഒന്നും രണ്ടും ഘട്ടങ്ങളിലായാണ് ഈ വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുക. ജൂലായ് മുതല്‍ തന്നെ വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി പൂനെ എന്നിവയുമായി സഹകരിച്ചാണ് ഭാരത് ബയോടെക്ക് വാക്സിന്‍ വികസിപ്പിച്ചെടുത്തത്.
7. ജമ്മു കശ്മീരിലെ അനന്ത് നാഗില്‍ വീണ്ടും ഏറ്റുമുട്ടല്‍ . വാഗ്മ പ്രദേശത്ത് ഭീകരര്‍ ഒളിച്ച് ഇരിക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് പൊലീസും സുരക്ഷാ സേനയും നടത്തിയ തിരച്ചിലിന് ഇടെ ആണ് 2 ഭീകരരെ വധിച്ചത്. ഇവര്‍ ജമ്മു കശ്മീര്‍ ഐ.എ.എസ് ഭീകരരാണ് എന്നാണ് വിവരം. ഒളിച്ചിരുന്ന ഭീകരരില്‍ കഴിഞ്ഞ ദിവസം ബീജ്പഹാരയില്‍ സി.ആര്‍.പി.എഫ് സംഘത്തിന് നേരെ ആക്രമണം നടത്തിയ സാഹിദ് ദാസ് എന്ന ഭീകരനും ഉള്‍പ്പെടുന്നതായി പൊലീസ് വ്യക്തം ആക്കി .ഇയാളെ വധിച്ചതായും മറ്റ് ഉള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നത് ആയും സൈന്യം വ്യക്തം ആക്കി. ബീജ്പഹാരയില്‍ നടന്ന ആക്രണണത്തില്‍ സി.ആര്‍.പി.എഫ് ജാവാനും ഒരു കുട്ടിയും കൊല്ലപ്പെട്ടിരുന്നു.
8. കൊവിഡിന് പിന്നാലെ ചൈനയില്‍ പുതിയതരം വൈറസിനെ കണ്ടെത്തി. പന്നികളിലാണ് വൈറസിനെ കണ്ടെത്തിയത്, എങ്കിലും അത് മനുഷ്യരിലേക്ക് പകരാന്‍ സാദ്ധ്യത ഉണ്ടെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍ പറയുന്നു. നിലവില്‍ ഇത് മനുഷ്യരിലേക്ക് പകര്‍ന്നിട്ടില്ല. അങ്ങനെ സംഭവിച്ചാല്‍ വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തില്‍ വ്യാപിക്കുന്നതിനും, അതുവഴി ആഗോളതലത്തില്‍ തന്നെ പടര്‍ന്നേക്കാമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, മനുഷ്യരിലേക്ക് പകരാന്‍ സാദ്ധ്യത നിലനില്‍ക്കുന്നതിനാല്‍ നിരന്തര നിരീക്ഷണം ആവശ്യമാണെന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കി
9. പന്നിപ്പനിക്ക് സമാനം ആണെങ്കിലും വൈറസിന് ചില രൂപ മാറ്റങ്ങളുണ്ട്. അപകട കരമായ ജനിതക ഘടനയാണ് പുതിയ വൈറസിന്റേത്. നിലവിലുള്ള ഒരു വാക്സിനും ഇതിനെ നേരിടാന്‍ സാധിച്ചേക്കില്ല. എച്ച്1 എന്‍1 ജനിതകത്തില്‍ നിന്ന് വന്ന പുതിയ വൈറസിന് ജി4 ഇഎ- എച്ച് 1 എന്‍1 എന്നാണ് ഗവേഷകര്‍ പേരിട്ടിരിക്കുന്നത്. പന്നികളിലെ വൈറസ് നിയന്ത്രിക്കുന്നതിനും, ഫാമുകളിലെ തൊഴിലാളികളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും നടപടികള്‍ കൈക്കൊള്ളണം എന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ അറിയിച്ചു.