തമിഴിൽ ഒരു വെബ് സീരീസിലൂടെ ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ അരങ്ങേറ്റം കുറിച്ച തെന്നിന്ത്യൻ താരസുന്ദരി തമന്ന ഇപ്പോൾ തെലുങ്കിലെ ഒരു ഡിജിറ്രൽ സ്ട്രീമിംഗ് ആപ്പിലെ റിയാലിറ്റി ഷോയുടെ അവതാരകയാകാൻ ഒരുങ്ങുകയാണ്.
സെലിബ്രിറ്റി അതിഥികളോട് ചോദ്യങ്ങൾ ചോദിക്കുകയും അവർക്ക് ചില ടാസ്ക്കുകൾ നൽകുകയും ചെയ്യുന്ന ഈ റിയാലിറ്റി ഷോയുടെ ഒരു എപ്പിസോഡിന് ഏഴ് ലക്ഷം രൂപയാണ് തമന്ന പ്രതിഫലമായി വാങ്ങുന്നത്. ഇരുപത് എപ്പിസോഡാകുമ്പോഴേക്ക് തമന്നയ്ക്ക് ഒരു സിനിമയ്ക്ക് ലഭിക്കുന്നതിനേക്കാൾ ഉയർന്ന പ്രതിഫലം ലഭിക്കുമെന്ന് സാരം. സീട്ടിമാർ എന്ന ചിത്രത്തിലാണ് തമന്ന ഒടുവിലഭിനയിച്ചത്. കൊവിഡ് -19 വ്യാപനം കാരണം ഈ തെലുങ്കുചിത്രത്തിന്റെ ഷൂട്ടിംഗ് നിറുത്തിവച്ചിരിക്കുകയാണ്.