കൊവിഡ് വ്യാപനം തുടങ്ങിയതു മുതൽ ഭൂരിഭാഗം ആളുകളും വീടുകൾക്കുള്ളിൽ തന്നെയാണ്. ചിത്രം വരച്ചും, പാചകം ചെയ്തുമൊക്കെയാണ് ഓരോരുത്തരും തങ്ങളുടെ ലോക്ക് ഡൗൺ കാലം ചിലവഴിച്ചത്. ഇപ്പോഴിതാ തന്റെ ലോക്ക് ഡൗൺ വിശേഷങ്ങൾ കൗമുദി ടിവിയോട് പങ്കുവച്ചിരിക്കുകയാണ് ആക്ടിവിസ്റ്റ് രശ്മി നായർ.
'വീട്ടിൽതന്നെ ഇരുന്ന് എന്ത് ചെയ്യുമെന്നുള്ളത് ആദ്യമൊക്കെ കുറച്ച് ബുദ്ധിമുട്ടായിരുന്നു. കുട്ടികളുടെ കൂടെയൊക്കെ കുറേസമയം ഇരിക്കാൻ മുമ്പ് പറ്റില്ലായിരുന്നു. ഇപ്പോൾ കുടുംബത്തിന്റെ കൂടെ സമയം ചിലവഴിക്കാം. പിന്നെ നെറ്റ്ഫ്ലിക്‌സൊക്കെ എടുത്തിട്ടിട്ടുണ്ടെന്നല്ലാതെ സിനിമ കാണാനോ, വെബ്സീരീസ് കാണാനൊന്നും സമയം ലഭിച്ചിരുന്നില്ല. അങ്ങനെയുള്ള പുതിയതും പകുതി കണ്ടുവച്ചതൊക്കെ കാണാൻ പറ്റി. ഞാൻ ജിമ്മിൽ പോകുന്നയാളായിരുന്നു. ഇപ്പോൾ ട്രെയിനറുടെ നിർദേശമനുസരിച്ച് വർക്കൗട്ടൊക്കെ ഒരുമണിക്കൂർ വീട്ടിൽ ചെയ്യും.മോൻ അഞ്ചാം ക്ലാസിലാണ്. അവന് ഓൺലൈൻ ക്ലാസുണ്ട്.അവനെ ഹെൽപ് ചെയ്യുന്നു.അങ്ങനെയൊക്കെ പോകുന്നു ഇപ്പോഴത്തെ ലോക്ക് ഡൗൺ'- രശ്മി നായർ പറഞ്ഞു.
തനിക്കെതിരെ വരുന്ന മോശമായ കമന്റ്സ് ശ്രദ്ധിക്കാറില്ലെന്നും രശ്മി നായർ പറയുന്നു. 'എന്തായാലും ഞാൻ ചെയ്യുന്ന ജോലിയെ ആളുകൾ പല രീതിയിൽ കാണുന്നുണ്ട്. മോശമായ കമന്റ്സ് പണ്ടും ഇപ്പോഴും വരുന്നുണ്ട്.ഞാനത് സാധാരണയായി ശ്രദ്ധിക്കാറില്ല'-അവർ പറഞ്ഞു.