മത്സ്യക‌ർഷകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ ഈ രംഗത്ത് സബ്സിഡികൾ ഉൽപ്പടെ നിരവധി പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്. ആത്മാർത്ഥമായി പരിശ്രമിച്ചാൽ ഈ കൃഷിയിൽ വളരെ വേഗം നേട്ടങ്ങൾ കൊയ്യാൻ സാധിക്കും.

fidh

ആദ്യമായി മത്സ്യ ക‌ൃഷി ചെയ്യുന്നവർക്ക് നഷ്ടങ്ങൾ വരാനുള്ള സാധ്യത വളരെയധികമാണ്. മത്സ്യക‌ൃഷിക്കായി കുറഞ്ഞത് ഒരേക്കർ വാട്ടർ ഏരിയയെങ്കിലുമുള്ള കുളം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. എന്നാൽ മാത്രമെ വ്യവസായാടിസ്ഥാനത്തിൽ നല്ള രീതിയിൽ വിളവ് ലഭിക്കുകയുള്ളു. കുളം പൂർണ്ണമായും വറ്റിച്ച ശേഷം ഒരടി വെള്ളം മാത്രമാക്കി,​ ഇതിലേയ്ക്ക് ടീ സീഡ് കേക്ക് വിതറിയ ശേഷം കുളത്തിലെ കളമത്സ്യങ്ങളെ പൂർണ്ണമായി നശിപ്പിക്കുക. കളമത്സ്യങ്ങൾ കാർഷികാവശ്യങ്ങൾക്ക് നിക്ഷേപിക്കുന്ന മീൻ കുഞ്ഞുങ്ങളെ ഭക്ഷിക്കുകയും ഇതുവഴി കൃഷിയിൽ വൻനഷ്ടമുണ്ടാകാനുള്ള സാദ്ധ്യത ഏറെയാണ്.

ചെമ്മീൻ കൃഷിയിൽ ശ്രദ്ധിക്കാൻ

നൂറ്റിയിരുപത് ദിവസമാണ് ചെമ്മീനിന്റെ കാലാവധി. 90 ദിവസം മുതൽ വിളവെടുപ്പ് ആരംഭിക്കാൻ കഴിയും. എത്രത്തോളം വിളവെടുപ്പ് വൈകുന്നുവോ അത്രത്തോളം ലാഭം കൊയ്യാൻ സാധിക്കും. ചെമ്മീനിന് വരുന്ന പ്രധാന രോഗമാണ് വൈറ്റ് സ്പോട്ട്. ഇതൊരു വൈറസ്ബാധയാണ്. ഇത് വരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ ആദ്യമേ തന്നെ സ്വീകരിക്കേണ്ടതുണ്ട്.

കരിമീൻ കൃഷി

ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ കഴിയുന്ന മികച്ച കൃഷിയാണ് കരിമീൻ കൃഷി. ഹാച്ചറി നിർമ്മിച്ച് കരിമീൻ കുഞ്ഞുങ്ങളെ വിൽക്കുന്നത് ആദായകരമാണ്. കരിമീൻ കുഞ്ഞുങ്ങളുടെ ലഭ്യത വളരെക്കുറവാണ്. അതിനാൽ തന്നെ കരിമീൻ കുഞ്ഞുങ്ങ‍ൾക്ക് വിപണിയൽ വമ്പിച്ച ലാഭം കൊയ്യാൻ സാധിക്കും. പൊതുവെ കരിമീനിന് രോഗം ബാധിക്കാനുള്ള സാധ്യത വളരെ കുറവാണ്. എന്നാൽ രോഗം ബാധിച്ചാൽ ഈ മീനുകൾ ചത്തു പോകാനുള്ള സാധ്യതയേറെയാണ്.

നിരവധി യുവസംരംഭകരാണ് മത്സ്യ ക‌ൃഷിയിലേയ്ക്കിറങ്ങി തുടക്കത്തിൽ തന്നെ പരാജയപ്പെട്ട് ഈ രംഗത്ത് നിന്നും പിൻമാറുന്നത്. മറ്റു കൃഷികളെ പോലെ പെട്ടെന്ന് നേട്ടം കൊയ്യാൻ കഴിയുന്നൊരു മേഖലയല്ല മത്സ്യ ക‌ൃഷി. കുറഞ്ഞത് ഒരു വർഷമെങ്കിലും മത്സ്യക‌‌‌ൃഷിയെ അടുത്തറിഞ്ഞ് പഠിച്ച ശേഷം വേണം ഈ രംഗത്തേക്ക് യുവസംരംഭകർ എത്തേണ്ടത്. ഇതുമായി ബന്ധപ്പെട്ട സെമിനാറുകളിൽ പങ്കെടുക്കുകയോ,​ പരിചയസമ്പന്നരായ കർഷകരെ സമീപിച്ച് അനന്തരസാദ്ധ്യതകൾ വിലയിരുത്തുകയോ ചെയ്യാം. മത്സ്യങ്ങളുടെ സംരക്ഷണം, കുളമൊരുക്കേണ്ട രീതി,​​ രോഗസാദ്ധ്യത,​ സ്വീകരിക്കേണ്ട മുൻകരുതലുകൾ തുടങ്ങിയവയെല്ലാം നന്നായി മനസ്സിലാക്കിയിരിക്കണം. നഷ്ടങ്ങളെയും തോൽവികളെയും ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥയും കൈവരിച്ചിരിക്കണം. കുറച്ചധികം പരിശ്രമിച്ചാൽ ഈ രംഗത്ത് പ്രതീക്ഷിച്ചതിലും അധികം വരുമാനം നേടാൻ കഴിയും.

https://youtu.be/vT3whm9XrCI