ബാലാവകാശ കമ്മിഷൻ ചെയർമാൻ നിയമനം റദ്ദ് ചെയ്യുക എന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് സംസ്‌ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ഓഫീസിന് മുന്നിൽ രമ്യ ഹരിദാസ് എം.പി നടത്തിയ ഉപവാസ സമരത്തിന്റെ ഉദ്ഘാടനം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ നിർവഹിക്കുന്നു. രമ്യ ഹരിദാസ്, മഹിളാ കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റ് ലതികാ സുഭാഷ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, എസ്.എം ബാലു, മൺവിള രാധാകൃഷ്ണൻ, ടി. ശരത് ചന്ദ്രപ്രസാദ്, ജി.വി ഹരി, ഹരികുമാർ തുടങ്ങിയവർ സമീപം.