care-fund-

വടകര: ബിരിയാണി ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കെെമാറി. നാദാപുരം കുറുവന്തേരി കല്ലമ്മൽ റെഡ്സ്റ്റാർ ക്ലബ് അംഗങ്ങളാണ് ബിരിയാണി ചലഞ്ചിലൂടെ സ്വരൂപിച്ച 52,545 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. സി.പി.എം ജില്ലാസെക്രട്ടറി പി.മോഹനൻ മാസ്റ്റർ തുക ഏറ്റുവാങ്ങി.