കൊറോണക്കാലത്ത് കൂടുതൽ സമയവും മാസ്‌ക് ധരിക്കുന്നതിനാൽ ശുദ്ധവായു ശ്വസിക്കാനുള്ള അവസരം പരിമിതപ്പെട്ടിരിക്കുകയാണ്. അണുബാധയ്‌ക്ക് സാദ്ധ്യതയുള്ളതിനാൽ മാസ്‌ക് ഉപേക്ഷിക്കുകയും അരുത്. എന്നാൽ ഒറ്റയ്‌ക്കിരിക്കുമ്പോൾ മുഖത്ത് നിന്നും മാസ്‌ക് മാറ്റി ശുദ്ധവായു ശ്വസിക്കുക. ഒറ്റയ്‌ക്ക് ഉപയോഗിക്കുന്ന മുറിയാണെങ്കിൽ അതിനുള്ളിലായിരിക്കുമ്പോൾ മാസ്‌ക് ധരിക്കേണ്ടതില്ല. മാസ്ക് ധരിക്കാതിരിക്കുമ്പോൾ മുഖത്ത് സ്‌പർശിക്കരുത്. മാത്രമല്ല, പിന്നീട് മാസ്‌ക് ധരിക്കുന്നതിന് മുൻപ് കൈകൾ നന്നായി സോപ്പിട്ട് കഴുകുകയും വേണം.
ഓഫീസിൽ മാസ്ക് ധരിക്കുന്നവർ കൃത്യമായ ഇടവേളകളിൽ ആളൊഴിഞ്ഞ ഇടങ്ങളിലേക്ക് പോയി മാസ്‌ക് മാറ്റി കുറച്ച് സമയം ശുദ്ധവായു ശ്വസിക്കണം. രാവിലെ മുതൽ വൈകും വരെ ഒരേനിലയിൽ മാസ്‌ക് ധരിക്കുന്നത് നന്നല്ല. രാവിലെയും വൈകിട്ടും യോഗ ചെയ്യുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കും.
കഴുകി ഉപയോഗിക്കാവുന്ന മാസ്‌കായാലും കൃത്യമായ ഇടവേളകളിൽ മാറ്റി അടുത്തത് ധരിക്കുക. സർജിക്കൽ മാസ്‌ക് ആറ് മണിക്കൂറിൽ കൂടുതൽ ധരിക്കരുത്.