epl-covid

ലണ്ടൻ : പ്രിമിയർ ലീഗ് അധികൃതർ നടത്തിയ കൊവിഡ് ടെസ്റ്റിൽ ഒരു താരത്തിന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ച നടത്തിയ കൊവിഡ് ടെസ്റ്റിലാണ് ഒരു താരത്തിന്റെ പരിശോധന ഫലം പോസ്റ്രീവായതെന്ന് പ്രിമിയർ ലീഗ് അധികൃത‌ർ അറിയിച്ചു. കൊവിഡ് പൊസിറ്റീവായ താരം ആരാണെന്നോ ക്ലബ് ഏതാണെന്നോ പുറത്തു വിട്ടിട്ടില്ല. ജൂൺ 22നും 28നും ഇടയിൽ 2250 ഓളം താരങ്ങൾക്കും സ്റ്റാഫിനും നടത്തിയ ടെസ്റ്രിലാണ് ഒരു താരത്തിന്റെ റിസൾട്ട് പോസിറ്റീവായത്. ഇതുവരെ 19 പ്രിമിയർ ലീഗ് താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.