mario-gomes

ബയേൺ : ജർമൻ ദേശീയ ടീമിന്റേയും ബയേൺ മ്യൂണിക്കിന്റെയും സ്ട്രൈക്കറായിരുന്ന മാരിയോ ഗോമസ് ഫുട്ബാൾ കരിയർ അവസാനിപ്പിച്ചു. ബുണ്ടസ്‌ലിഗ ക്ളബ് വി.എഫ്.ബി സ്റ്റുട്ട്ഗർട്ടിനായാണ് അവസാനഘട്ടത്തിൽ കളിച്ചുകൊണ്ടിരുന്നത്. ഇൗ സീസണിലെ അവസാന മത്സരത്തിൽ ദാംഷട്ടിനോടു 1–3നു പരാജയപ്പെട്ടപ്പോൾ സ്റ്റുട്ട്ട്ഗർട്ടിന്റെ ഏകഗോൾ നേടിയത് ഗോമസാണ്. ഇതിന് പിന്നാലെയാണ് കളി നിർത്തുകയാണെന്ന് പ്രഖ്യാപിച്ചത്.

അന്താരാഷ്ട്ര ഫുട്ബോളിൽനിന്നു നേരത്തേ വിരമിച്ചിരുന്ന മുപ്പത്തിനാലുകാരനായ ഗോമസ് ജർമൻ ക്ലബ്ബുകളായ ബയൺ മ്യൂണിക്ക്, വോൾ‌വ്സ്ബർഗ്, സ്റ്റുട്ട്ഗർട്ട് എന്നിവയ്ക്കു പുറമേ ഇറ്റാലിയൻ ക്ലബ് ഫിയോറന്റീനയിലും കളിച്ചിട്ടുണ്ട്.

600 മത്സരങ്ങളിൽനിന്ന് 319 ഗോളുകളും 72 അസിസ്റ്റുകളും പേരിലുണ്ട്. ജർമനിക്കായി 78 കളിയിൽ 31 ഗോളുകൾ നേടി.