ന്യൂഡൽഹി:ചൈനീസ് ആപ്പുകൾക്ക് പിന്നാലെ എയർ കണ്ടീഷണർ, ടെലിവിഷൻ സെറ്റ് തുടങ്ങി 12ലധികം ഉത്പന്നങ്ങൾ നിർമിക്കുന്നതിനുള്ള പാർട്‌സുകളുടെ ഇറക്കുമതിക്കും ഇന്ത്യ ഉടനെ നിയന്ത്രണം കൊണ്ടുവന്നേക്കും.വിദേശ ഉത്പന്നങ്ങളെ, പ്രത്യേകിച്ച് ചൈനയിൽ നിന്നുള്ളവയെ അവഗണിക്കുകയാണ് ലക്ഷ്യം. ടയർ മുതൽ ചന്ദനത്തിരി വരെയുള്ള ഉത്പന്നങ്ങൾ രാജ്യത്ത് വൻതോതിൽ നിർമിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ സർക്കാർ നേരത്തെതന്നെ തുടങ്ങിയിരുന്നു. കസ്റ്റംസ് തീരുവ വർദ്ധന, സാങ്കേതിക മാനദണ്ഡങ്ങൾ ചൂണ്ടിക്കാണിച്ച് തടസ്സമേർപ്പെടുത്തൽ തുടങ്ങിയവഴികളും നിർദിഷ്ട തുറമുഖങ്ങളിലൂടെമാത്രം ഇത്തരം ഉത്പന്നങ്ങളുടെ ഇറക്കുമതി പരിമിതപ്പെടുത്തുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്.