വാരിയം കുന്നത്ത് അഹമ്മദ് ഹാജിയെ പ്രതിനായകനാക്കി അലി അക്ബർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 1921 എന്ന് പേരിട്ടു. 1921 ലെ മലബാർ കലാപം ആസ്പദമാക്കി ഇതേ പേരിൽ ഐ.വി.ശശി - ടി. ദാമോദരൻ ടീം വർഷങ്ങൾക്ക് മുമ്പ് മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രമൊരുക്കിയിരുന്നു.
ജനങ്ങളിൽ നിന്ന് പണം സമാഹരിച്ചാണ് അലി അക്ബർ തന്റെ ചിത്രമൊരുക്കുന്നത്. ഇതിനകം ഇരുപത് ലക്ഷം രൂപയോളം സമാഹരിച്ച് കഴിഞ്ഞതായാണ് അലി അക്ബർ പറയുന്നത്.
പൊന്നുച്ചാമി, മുഖമുദ്ര, ജൂനിയർ മാൻഡ്രേക്ക്, പൈ ബ്രദേഴ്സ്, ഗ്രാമപഞ്ചായത്ത് തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളുടെ സംവിധായകനാണ് അലി അക്ബർ.