manju-pathrose

പ്രശസ്ത സീരിയൽ താരമായ മഞ്ചു പത്രോസിന്റെ രണ്ട് സ്പെഷ്യൽ വിഭവങ്ങൾ പരിചയപ്പെട്ടാലോ. നാടൻ രുചിയിൽ തയ്യാറാക്കുന്ന പിടിയും ബീഫ് പാൽ പിഴിഞ്ഞതും തയ്യാറാക്കുന്ന രീതി മഞ്ചു തന്നെയാണ് കൗമുദി ടിവിയുടെ സാൾട്ട് ആൻഡ് പെപ്പർ ഷോയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

ആവശ്യമുള്ള ചേരുവകൾ

ബീഫിന്

ബീഫ് - രണ്ട് കിലോ

വെളുത്തുള്ളി ചതച്ചത് - 100 ഗ്രാം

ചെറിയ ഉള്ളി - 100 ഗ്രാം

സവാള - നാല്

പച്ചമുളക് - 10

കറിവേപ്പില - ആവശ്യത്തിന്

ഇഞ്ചി നീളത്തിലരിഞ്ഞത്

സവാള - നാലെണ്ണം

ഉപ്പ് - ആവശ്യത്തിന്

മഞ്ഞപ്പൊടി - ഒരു സ്പൂൺ

മല്ലിപ്പൊടി - മൂന്ന് സ്പൂൺ

മുളകുപ്പൊടി - രണ്ട് സ്പൂൺ

ഗരംമസാല - ഒന്നര സ്പൂൺ

തക്കാളി - രണ്ട്

തേങ്ങാപ്പാൽ​​ - അരക്കപ്പ്

വെളിച്ചെണ്ണ - അഞ്ച് സ്പൂൺ

ഉരുളക്കിഴങ്ങ് - അഞ്ച്

പിടിക്ക്

അരിപ്പൊടി - രണ്ട് കിലോ

വെളുത്തുള്ളിയും ജീരകവും അരച്ചത് - നാല് സ്പൂൺ

തേങ്ങ ചിരകിയത് - ഒന്ന്

വെട്ടിത്തിളച്ച വെള്ളം

കുക്കറിൽ ബീഫും വെളുത്തുള്ളി ചതച്ചതും,​ ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും,​ മഞ്ഞൾപ്പൊടിയും,​ ഒന്നര സ്പൂൺ ഗരംമസാലയും ആവശ്യത്തിന് തേങ്ങാപ്പാലും ചേർത്ത് നന്നായി ഞരടുക. ശേഷം ഏഴ് വിസിൽ കേൾക്കുന്നത് വരെ നന്നായി വേവിക്കുക. ഒരു പരന്ന പാത്രത്തിൽ എണ്ണ ചൂടാക്കി അതിലേയ്ക്ക് സവാളയും ചെറിയ ഉള്ളിയും ആവശ്യത്തിന് ഉപ്പും കരിവേപ്പിലയും പച്ചമുളകും ചേർത്ത് നന്നായി വഴറ്റുക. ബാക്കിയുള്ള മല്ലിപ്പൊടി,​ മുളകുപ്പൊടി,​ മഞ്ഞൾപ്പൊടി,​ ഗരംമസാല എന്നിവ ചേർത്ത് പച്ച മണം മാറുന്നതു വരെ വഴറ്റി ഇതിലേയ്ക്ക് തക്കാളി ചേർക്കുക. തേങ്ങാപ്പാൽ ചേർത്ത് തിളപ്പിച്ച ശേഷം ഇതിലേയ്ക്ക് വേവിച്ച് വെച്ചിരിക്കുന്ന ബീഫ് ചേർക്കുക. ഇതിലേയ്ക്ക് ഉരുളക്കിഴങ്ങ് കൂടി ചേർത്ത് അടച്ച്‌വെച്ച് വേവിക്കുക. ഒന്നാം പാൽ ചേർത്ത് യോജിപ്പിച്ചെടുക്കാം. വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പലയും വറ്റൽ മുളകും സവാളയും ചേർത്ത് താളിക്കാം.


അരിപ്പൊടിയിലേയ്ക്ക് അരച്ച് വെച്ചിരിക്കുന്ന വെളുത്തുള്ളിയും ജീരകവും ചേർത്ത് കുഴയ്ക്കുക. ഉപ്പ് ചേർത്ത് വെട്ടിത്തിളച്ച വെള്ളം അല്പാൽപ്പമായി ചേർത്ത് ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴയ്ക്കുക. ഇതിലേയ്ക്ക് ചിരകി വെച്ചിരിക്കുന്ന തേങ്ങ ചേർക്കാം. ഇത് നന്നായി കുഴച്ച് ചെറിയ ബോളുകളാക്കി,​ ഒരു പാത്രത്തിൽ കുറച്ച് അരിപ്പൊടി വിതറി അതിലേയ്ക്ക് ഈ ബോളുകൾ ഓരോന്നായി വയ്ക്കാം. ഒരു പരന്ന പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിലേയ്ക്ക് ഈ പിടി ഇട്ട ശേഷം അടച്ച് വെച്ച് വേവിക്കുക.