christiano

ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റെണാൾഡോയും ജോർജിന റോഡ്രിഗസും തമ്മിൽ ബന്ധം തുടങ്ങിയിട്ട് വർഷങ്ങൾ ആയി. പക്ഷേ ഇരുവരും വിവാഹിതരായിട്ടില്ല. ഇതിനിടെ 2017 നവംബർ 12ന് റൊണാൾഡോയുടെ കുഞ്ഞിന് ജോർജിന ജന്മം നൽകുകയും ചെയ്തു. അലാന മാർട്ടിന എന്നാണ് ഇവരുടെ മകളുടെ പേര്. എന്നാൽ ഇപ്പോൾ ഇരുവരുടെയും വിവാഹം കഴിഞ്ഞെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.

ഈ അഭ്യൂഹങ്ങൾക്ക് കാരണം ജോർജിന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു പുതിയ ചിത്രമാണ്. ഇറ്റലിയിൽ വീക്കെൻഡ് ആഘോഷിക്കുകയാണ് ഇരുവരും. ഇതിനിടെയുള്ള ഒരു ചിത്രമാണ് ജോർജിന പങ്കുവച്ചിരിക്കുന്നത്. ഒരു മോതിരത്തിനെ ഹൈലൈറ്റ് ചെയ്യുന്ന ഒരു ചിത്രം. സൂര്യപ്രകാശത്തിനു കീഴിലെ ജോർജിനയുടെ ചിത്രത്തിൽ എല്ലാവരുടെയും ശ്രദ്ധയെത്തുന്ന തരത്തിൽ മോതിരം കാണിച്ചിട്ടുണ്ട്. ഇതാണ് അഭ്യൂഹങ്ങൾ ശക്തമാക്കിയത്.

വെളിച്ചം ഓഫ് ചെയ്യാതെ മറ്റുള്ളവർക്കായി തിളങ്ങാൻ‌ കഴിയുന്നവനാണ് മഹാൻ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. റൊണാൾഡോയ്ക്കൊപ്പമുള്ള ചിത്രവും ജോർജിന പങ്കുവച്ചു. നിങ്ങളെക്കാൾ എനിക്ക് ഇഷ്ടമുള്ള ഒരേയൊരു കാര്യം ഞങ്ങളാണ് എന്നാണ് ഈ ചിത്രത്തിന് ജോർജിന അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. ഒറ്റയ്ക്കുള്ള ചിത്രങ്ങളും ജോർജിന പങ്കുവച്ചിരുന്നു. നേരത്തെ റൊണാൾഡോ വീക്കെൻഡ് ചിത്രങ്ങൾ പങ്കുവച്ചിരുന്നു. അത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.