phone-challenge

കോഴിക്കോട്:കോഴിക്കോട് ജില്ലാ ഭരണകൂടവും കോഴിക്കോട് കേന്ദ്രമായ് പ്രവര്‍ത്തിക്കുന്ന കണക്ടഡ് ഇനീഷ്യേറ്റീവും കേരളത്തിലെ മൊബൈല്‍ സെയില്‍സ് സര്‍വ്വീസ് സ്ഥാപനമായ മൈജിയും ചേര്‍ന്ന് ഓൺലൈൻ പഠനത്തിനായി ബുദ്ധിമുട്ടുന്ന കുട്ടികൾക്കായി ' ഫോണ്‍ ചലഞ്ച്' ഒരുക്കി.'കൈമാറാം കൈത്താങ്ങാകാം'എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ നമ്മുടെ ചുറ്റുവട്ടത്തുള്ള ഏതെങ്കിലും ഒരു കൊച്ചു മിടുക്കനോ മിടുക്കിക്കോ അവരുടെ ഓണ്‍ലൈന്‍ പഠന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകാനുള്ള അവസരം സൃഷ്ടിക്കുകയാണ്. കൈവശം വെറുതെ വച്ചിരിക്കുന്ന ചെറിയ റിപ്പയര്‍ ആവശ്യമുള്ള അല്ലെങ്കില്‍ ഒട്ടും റിപ്പയര്‍ ചെയ്യാന്‍ സാധിക്കില്ലെന്നുകരുതുന്ന സ്മാര്‍ട്ട് (ടച്ച് സ്‌ക്രീന്‍) ഫോണുകള്‍ ജൂണ്‍ 25 (വ്യാഴം) മുതല്‍ ജൂണ്‍ 30 (ചൊവ്വ ) രാവിലെ പത്തു മണി മുതല്‍ വൈകിട്ട് 5 വര (ഞായര്‍ ഒഴികെ ) കോഴിക്കോടു കളക്ടറേറ്റിനു മുന്‍വശം, മൊഫ്യൂസല്‍ ബസ്റ്റാന്റ്,പൊറ്റമ്മല്‍ മൈ ജി ഷോറൂമിനു മുന്‍വശം, ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും സജ്ജീകരിച്ചിട്ടുള്ള കൗണ്ടറുകളിലായി ശേഖരിച്ചു.

ചെറിയ പാട്ട്‌സുകൾ മാറ്റി വെക്കേണ്ടത് അങ്ങനെയും ഉപയോഗിക്കാൻ പറ്റാത്തവ നന്നാക്കിയും പൊതു വിദ്യാഭ്യാസ വകുപ്പിലൂടെ ഏറ്റവും അത്യാവശ്യക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് എത്തിച്ചു നല്കുന്നതാണ്
പദ്ധതി.ഫോണികളിലുള്ള വിവരങ്ങളുടെ സ്വകാര്യതയും രഹസ്യാത്മകതയും ഉറപ്പാക്കാനായി 3G യുടെ സര്‍വീസ് സെന്റെറില്‍ നിന്നും ഡാറ്റാകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി, അണുനശീകരണം നടത്തിയ ശേഷമായിരിക്കും ഫോണുകള്‍ ആവശ്യമായ കുട്ടികൾക്ക് എത്തിച്ച് നൽകുന്നത്.