university-of-kerala-logo

നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദം, നാലാം സെമസ്റ്റർ ബിരുദം (സി.ആർ - സി.ബി.സി.എസ്.എസ്, സി.ബി.സി.എസ്.എസ്), നാലാം സെമസ്റ്റർ സി.എസ്.എസ്, അഞ്ചാം സെമസ്റ്റർ എൽ എൽ.ബി പരീക്ഷകൾക്ക് ഗവ. കോളേജ്, കാസർകോട്, ഗവ. വനിതാ കോളേജ്, കണ്ണൂർ, ഗവ. കോളജ്, കൽപ്പറ്റ, വയനാട്, ഗവ. ആർട്സ് കോളേജ്, കോഴിക്കോട് ഗവ. കോളേജ്, മലപ്പുറം, ഗവ. വിക്‌ടോറിയ കോളേജ്, പാലക്കാട്, ഗവ. ട്രെയിനിംഗ് കോളേജ്, തൃശൂർ, മഹാരാജാസ് കോളേജ്, എറണാകുളം, ഗവ. കോളേജ് കട്ടപ്പന, ഗവ. കോളേജ്, മൂന്നാർ, ഇടുക്കി, ഗവ. കോളേജ്, നാട്ടകം, കോട്ടയം, ഗവ. ഗേൾസ് സീനിയർ സെക്കൻഡറി സ്‌കൂൾ, കവരത്തി, ലക്ഷദ്വീപ് എന്നിവയാണ് മറ്റു പരീക്ഷാകേന്ദ്രങ്ങൾ. പരീക്ഷയ്ക്ക് അര മണിക്കൂർ മുൻപേ ഹാൾടിക്കറ്റുമായി ഹാജരാകണം.
കൊവിഡ് 19 - മായി ബന്ധപ്പെട്ട കാരണങ്ങൾ കൊണ്ട് പരീക്ഷയ്ക്ക് ഹാജരാകാത്തവരിൽ ബന്ധപ്പെട്ട റവന്യൂ അധികാരികളുടെ രേഖകൾ ഹാജരാക്കുന്നവർക്ക് മാത്രം പ്രത്യേക പരീക്ഷ നടത്തും.


പ്രാക്ടിക്കൽ
ഇന്ന് ഗവ.കോളേജ്, നെടുമങ്ങാട് നടത്താനിരുന്ന ആറാം സെമസ്റ്റർ ബി.എസ് സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് കോഴ്സിന്റെ ഫിസിക്സ് പ്രാക്ടിക്കൽ (ഓപ്റ്റിക്സ് ആൻഡ് ഇലക്‌ട്രോണിക്സ്) 6 ലേക്ക് മാറ്റി.


ടൈംടേബിൾ
നാലാം വർഷ, ഒന്നാം വർഷ ബി.എഫ്.എ പരീക്ഷകൾ യഥാക്രമം ആഗസ്റ്റ് 4, ആഗസ്റ്റ് 10 ലേക്കു മാറ്റി.

ഒന്നാം സെമസ്റ്റർ എം.എഫ്.എ (പെയിന്റിംഗ് ആൻഡ് സ്‌കൾപ്ചർ) പരീക്ഷകൾ ആഗസ്റ്റ് 4ലേക്ക് മാറ്റി.


പരീക്ഷാകേന്ദ്രങ്ങൾ
ബി.എ പാർട്ട് ഒന്ന് & രണ്ട് (ആന്വൽ സ്‌കീം) ഡിഗ്രി സപ്ലിമെന്ററി സെപ്തംബർ 2019 സെഷൻ പരീക്ഷാകേന്ദ്രങ്ങളിലെ മാറ്റം വെബ്‌സൈറ്റിൽ.
ബി.എ പാർട്ട് ഒന്ന് & രണ്ട് (ആന്വൽ സ്‌കീം) ഡിഗ്രി സപ്ലിമെന്ററി സെപ്തംബർ 2019 സെഷൻ പരീക്ഷകൾക്ക് പരീക്ഷാകേന്ദ്രമായി ഗവ.കോളേജ്, നെടുമങ്ങാട് അപേക്ഷിച്ച ആൺകുട്ടികൾ ഗവ.കോളേജ്, ആറ്റിങ്ങലും, പെൺകുട്ടികൾ തിരു. ഗവ.വിമൻസ് കോളേജിലും തിരു. ആൾ.സെയിന്റ്സ് കോളേജ് അപേക്ഷിച്ച പെൺകുട്ടികൾ തിരു. ഗവ.വിമൻസ് കോളേജിലും ഗവ.വിമൻസ് കോളേജ്, തിരുവനന്തപുരം അപേക്ഷിച്ച ആൺകുട്ടികൾ തിരു.എം.ജി കോളേജിലും തിരു.ഗവ.സംസ്‌കൃത കോളേജ് അപേക്ഷിച്ചവർ കെ.എൻ.എം. ആർട്സ് ആൻഡ് സയൻസ് കോളേജ്, കാഞ്ഞിരംകുളത്തും (സെൽഫ് ഫിനാൻസിംഗ്) കെ.എൻ.എം.ഗവ.കോളേജ്, കാഞ്ഞിരംകുളം അപേക്ഷിച്ചവർ കെ.എൻ.എം.ആർട്സ് ആൻഡ് സയൻസ് കോളേജ്, കാഞ്ഞിരംകുളത്തും (സെൽഫ് ഫിനാൻസിംഗ്) ഇക്ബാൽ കോളേജ്, പെരിങ്ങമ്മല അപേക്ഷിച്ചവർ എം.ജി കോളേജ്, തിരു. മാർ ഇവാനിയോസ് കോളേജ് അപേക്ഷിച്ചവർ എസ്.എൻ കോളേജ്, ചെമ്പഴന്തിയിലും തിരു.യൂണിവേഴ്സിറ്റി കോളേജ് അപേക്ഷിച്ചവർ എ.ജെ.കോളേജ് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി, തോന്നയ്ക്കലും ഡി.ബി.കോളേജ്, ശാസ്താംകോട്ട, എഫ്.എൻ.എം.കോളേജ്, കൊല്ലം, ബി.ജെ.എം.കോളേജ്, ചവറ, എസ്.എൻ.കോളേജ് ഫോർ വിമെൻ, കൊല്ലം എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എസ്.എൻ കോളേജ്, കൊല്ലത്തും എസ്.എൻ കോളേജ്, ചേർത്തല, സെന്റ്.ജോസഫ്സ് കോളേജ് ഫോർ വിമെൻ, ആലപ്പുഴ എന്നിവ അപേക്ഷിച്ചവർ എസ്.ഡി കോളേജ്, ആലപ്പുഴയിലും പരീക്ഷ എഴുതണം. ഓഫ്‌ലൈൻ വിദ്യാർത്ഥികൾ ഹാൾടിക്കറ്റ് പുതുക്കിയ പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും കൈപ്പറ്റി അവിടെത്തന്നെ പരീക്ഷ എഴുതണം. ഈ അറിയിപ്പ് റഗുലർ വിദ്യാർത്ഥികൾക്ക് ബാധകമല്ല.


പരീക്ഷാഫലം
എം.ബി.എ - ഒന്നാം സെമസ്റ്റർ 2000 സ്‌കീം - ഫുൾടൈം, ഒന്ന്, മൂന്ന്, നാല്, അഞ്ച് സെമസ്റ്ററുകളുടെ (2000 സ്‌കീം - പാർട്ട് ടൈം), ഒന്ന്, മൂന്ന്, നാല്, അഞ്ച് സെമസ്റ്ററുകളുടെ (2003 സ്‌കീം - ഈവനിംഗ്) ഒന്ന്, രണ്ട് സെമസ്റ്ററുകൾ (2006 സ്‌കീം - പാർട്ട് ടൈം), ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്ററുകളുടെ (2009 സ്‌കീം - ഫുൾടൈം/റഗുലർ ഈവനിംഗ്) മേഴ്സിചാൻസ്‌പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ.