തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 19 പ്രദേശങ്ങളെ കൂടി കൊവിഡ് ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലയിലെ പിണറായി (കണ്ടയ്ൻമെന്റ് സോൺ വാർഡ് 5), കൊട്ടിയൂർ (11), കരിവെള്ളൂർപെരളം (4, 9), ചെറുകുന്ന് (1), പെരിങ്ങോംവയക്കര (7), കാടച്ചിറ (3), ഉളിക്കൽ (19), ചെങ്ങളായി (14), കതിരൂർ (18), ചെമ്പിലോട് (13, 15), കോളയാട് (5, 6), പാട്യം (9), ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് (16), കായംകുളം മുൻസിപ്പാലിറ്റി (4, 9), ചെങ്ങന്നൂർ മുൻസിപ്പാലിറ്റി (14, 15), പാലമേൽ (14), വയനാട് ജില്ലയിലെ തിരുനെല്ലി (4,5,9,10,12), എറണാകുളം ജില്ലയിലെ കാഞ്ഞൂർ (12), പാലക്കാട് ജില്ലയിലെ തിരുമുറ്റകോട് (8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്സ്‌പോട്ടുകളുടെ എണ്ണം 127 ആയി.
അതേസമയം, 10 പ്രദേശങ്ങളെ ഹോട്ട്സ്‌പോട്ട് പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. കണ്ണൂർ ജില്ലയിലെ കാങ്കോൽആലപ്പടമ്പ (കണ്ടയ്ൻമെന്റ് സോൺ സബ് വാർഡ് 6), മാങ്ങാട്ടിടം (സബ് വാർഡ് 4), മുഴക്കുന്ന് (എല്ലാ വാർഡുകളും), പാനൂർ (സബ് വാർഡ് 31), പേരാവൂർ (വാർഡ് 11), തില്ലങ്കേരി (എല്ലാ വാർഡുകളും), ഉദയഗിരി (സബ് വാർഡ് 2), കാസർഗോഡ് ജില്ലയിലെ ബേഡഡുക്ക (വാർഡ് 8), ബദിയടക്ക (വാർഡ് 18), കിനാനൂർകരിന്തളം (6) എന്നിവയെയാണ് കണ്ടയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്.