അബുദാബി:കൊവിഡ്-19 വ്യാപനത്തെ തുടർന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നൽകി
യു.എ.ഇ.നാളെ മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും.മാസങ്ങളായി അടച്ചിട്ടിരിക്കുന്ന ആരാധനാലയങ്ങള്‍ ബുധനാഴ്ച തുറക്കും.ശക്തമായ നിയന്ത്രണങ്ങളോടെയായിരിക്കും ഇളവുകള്‍ നടപ്പാക്കുക.അണുനശീകരണം ഉള്‍പ്പെടെയുള്ള തയ്യാറെടുപ്പുകള്‍ രാജ്യത്ത് നടപ്പാക്കി.രാജ്യത്തെ എല്ലാ പള്ളികളും തുറക്കില്ല. ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് യു.എ.ഇ ഭരണകൂടം മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി.
കടുത്ത നിയന്ത്രണങ്ങളോടെയാണ് ആരാധനാലയങ്ങളില്‍ ആളുകളെ പ്രവേശിപ്പിക്കുക.30 ശതമാനം ആളുകൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.
മാര്‍ച്ച് 16-നാണ് യു.എ.ഇയില്‍ ആരാധനലായങ്ങള്‍ അടച്ചത്.ഉള്‍പാതകള്‍, വ്യവസായ മേഖലകള്‍, ലേബര്‍ സിറ്റികള്‍, ഷോപ്പിംഗ് മാളുകള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളിലുള്ള പള്ളികള്‍ തുറക്കില്ലെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു.പള്ളികളിലേക്ക് വരുന്നവര്‍ നിര്‍ബന്ധമായും അല്‍ ഹൊസ്ന്‍ ആപ്പ് മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യണം. പള്ളിക്കുള്ളില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുത്.പള്ളികളിലെ ഖുറാന്‍ ഉപയോഗിക്കരുത്. സ്വന്തം ഫോണോ മറ്റു ഉപകരണങ്ങളോ ഉപയോഗിച്ച് മാത്രമേ ഖുറാന്‍ വായിക്കാവൂ.ഏതെങ്കിലും പള്ളിയില്‍ കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്താല്‍ ഉടനെ ആ പള്ളി അടയ്ക്കും.