മാഞ്ചസ്റ്റർ : ടെസ്റ്റ്, ട്വന്റി 20 പരമ്പരകൾക്കായി ഇംഗ്ളണ്ടിലെത്തിയ ശേഷം നടത്തിയ പരിശോധനയിൽ പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ എല്ലാം നെഗറ്റീവായി. കഴിഞ്ഞദിവസമാണ് 20 കളിക്കാരും 11 സപ്പോർട്ടിംഗ് സ്റ്റാഫും അടങ്ങുന്ന പാകിസ്ഥാൻ ടീം ഇംഗ്ളണ്ടിലെത്തിയത്. പാകിസ്ഥാനിൽ വച്ച് പര്യടനത്തിന് മുമ്പ് 30 അംഗ ടീമിനെ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോൾ 10 പേർ പോസിറ്റീവായിരുന്നു. ഇവരെ ഒഴിവാക്കിയശേഷമാണ് ടീം ഇംഗ്ളണ്ടിലേക്ക് തിരിച്ചത്.
അതേസമയം ഒഴിവാക്കപ്പെട്ട പത്തുപേരിൽ ആറ് താരങ്ങൾക്ക് ഇന്നലെ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായെന്നും ഇവർ ഉടൻ ഇംഗ്ളണ്ടിലേക്ക് തിരിക്കുമെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. മുഹമ്മദ് ഹഫീസ്, വഹാബ് റിയാസ്, മുഹമ്മദ് ഹസ്നൈൻ, ഷദാബ് ഖാൻ, മൊഹമുദ് റിസ്വാൻ ഫഖർ സമാൻ എന്നിവരാണ് നെഗറ്റീവായത്.
ഖാഷിഫ് ഭട്ടി, ഇമ്രാൻ ഖാൻ, ഹൈദർ അലി, ഹാരീസ് റൗഫ് എന്നിവരാണ് ഇനിയും നെഗറ്റീവാകാൻ ഉള്ളവർ.