tiny-shamna

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് നടൻ ടിനി ടോം. ഒരുവിധത്തിലും ഇടപെടാത്ത കേസിലാണ് ഇപ്പോൾ ആരോപണം വന്നിരിക്കുന്നത്. പൊലീസ് വിളിക്കുകയോ, ചോദ്യം ചെയ്യുകയോ, മൊഴി എടുക്കുകയോ ഒന്നും ചെയ്‌തിട്ടില്ല. പിന്നെന്തിനാണ് തനിക്കെതിരെ ഇത്തരം പ്രചരണങ്ങൾ സൃഷ്ടിക്കുന്നതെന്നും ഫേസ്ബുക്ക് ലൈവിൽ നടൻ ചോദിക്കുന്നു.

ഒരുപാട് ആലോചിച്ചാട്ടാണ് ഈ ലൈവിൽ വന്നത്. ഒരുപാട് സൈബർ ആക്രമണം നേരിട്ടിട്ടുള്ള ആളാണ് ഞാൻ. വളരെ ടാർഗറ്റ് ചെയ്‌തിട്ട്. മോദിജിയുടെ പേരും പറഞ്ഞായിരുന്നു ആദ്യ ആക്രമണം. ഒരു രാഷ്‌ട്രീയ പ്രസ്ഥാനത്തെയും ഞാൻ സപ്പോർട്ട് ചെയ്‌തിട്ടില്ല. കലയാണ് എന്റെ രാഷ്‌ട്രീയം. ഒരുവിധത്തിലും ഇടപെടാത്ത ഷംന കാസിമിന്റെ കേസിലാണ് ഇപ്പോൾ ആരോപണം വന്നിരിക്കുന്നത്. വളരെ വിഷമം ഉണ്ടാക്കുന്നതാണത്. എന്നെ പൊലീസു വിളിക്കുകയോ, ചോദ്യം ചെയ്യുകയോ, മൊഴി എടുക്കുകയോ ഒന്നും ചെയ്‌തിട്ടില്ല. പിന്നെന്തിനാണ് എനിക്കെതിരെ ഇത്തരം പ്രചരണങ്ങൾ സൃഷ്ടിക്കുന്നത്.

പൊലീസിനോടോ, ഷംനയോടോ ഇക്കാര്യം ചോദിക്കാം. 'ഏറ്റവും ചെറിയ നടനാണ് ഞാൻ. ഒരുപാട് കഷ്ടപ്പെട്ടാണ് ഇതുവരെ എത്തിയത്. സെർവിക്കൽ സ്‌പോണ്ടിലോസിസ് എന്ന അസുഖം തന്നെ വന്നത് എന്റെ പതിവായ കെ.എസ്.ആർ.ടി.സി യാത്രയായിരുന്നു. അത്രയേറെ കഷ്ടപ്പെട്ടിട്ടാണ് ഞാൻ ഇവിടെ വരെ എത്തിയത്. 'ചെയ്യാത്ത കാര്യം പറഞ്ഞാൽ ദൈവം കേൾക്കും. ദൈവത്തിന്റെ ശക്തി വലുതാണ്. മുൻപ് എന്നെ ഭീഷണിപ്പെടുത്തിയ വ്യക്തി അസ്‌തി ഉരുകുന്ന അപൂർവമായ അസുഖം ബാധിച്ചാണ് മരിക്കുന്നത്.' ടിനി ടോം പറയുന്നു.