കൊച്ചി: ബ്ലാക്ക്മെയിലിംഗ് കേസിലെ പ്രതികള്‍ നടി ഷംന കാസിമിനെ തട്ടിക്കൊണ്ടു പോകാനും പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തി പൊലീസ്. പണം തട്ടാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് ഷംനയെ തട്ടിക്കൊണ്ടുപോകാൻ പ്രതികൾ പദ്ധതിയിട്ടത്.
എന്നാൽ സംഭവത്തിൽ നേരത്തെ തന്നെ ഷംന പരാതി നൽകിയതോടെതട്ടിക്കൊണ്ടുപോകാനുള്ള പ്രതികളുടെ പദ്ധതി പാളുകയായിരുന്നു എന്നും ഐ.ജി വിജയ് സാഖറെ വിശദമാക്കി.
നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ള ഹാരിസ്, റഫീഖ്, ഷഫീഖ് എന്നിവരാണ് നടിയെ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതി ആസൂത്രണം ചെയ്തതെന്ന് ഐ.ജി വ്യക്തമാക്കി.
പ്രൊഡക്ഷൻ മാനേജരായ ഷാജി പട്ടിക്കരയെ പ്രതികൾ സമീപിച്ചത് സിനിമാ നിർമാതാക്കളെന്ന വ്യാജേനയാണ്. കൂടുതൽ സിനിമാ താരങ്ങളെ പ്രതികൾ ലക്ഷ്യമിട്ടിരുന്നതായും ഐ.ജി വിജയ് സാഖറെ പറഞ്ഞു.