at
എ.ടി.എം. കൗണ്ടറിന്റെ ചില്ല് തകർത്ത് യന്ത്രത്തിന് കേടുവരുത്തി

പെരിന്തൽമണ്ണ: മാനസിക അസ്വാസ്ഥ്യം നേരിടുന്നയാൾ പെരിന്തൽമണ്ണ കോഴിക്കോട് റോഡിലെ ഫെഡറൽ ബാങ്ക് എ.ടി.എം. കൗണ്ടറിന്റെ ചില്ല് തകർത്ത് യന്ത്രം കേടുവരുത്തി. കൂടാതെ കോഴിക്കോട് റോഡിൽ ട്രാഫിക്ക് ജംഗ്ഷന് സമീപത്തുള്ള കടയുടെയും പട്ടാമ്പി റോഡിൽ കോടതി റോഡിൽ നിറുത്തിയിട്ടിരുന്ന കാറിന്റെ പിൻ ചില്ലിനും നാശമുണ്ടാക്കി. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. എ.ടി.എം കൗണ്ടറിന്റെ മുൻവശത്തെ വലിയ ചില്ലിന്റെ പകുതിയോളം തകർന്നു. അകത്ത് യന്ത്രത്തിനും കാര്യമായ കേടുപാടുണ്ടായിട്ടുണ്ട്. മണ്ണാർക്കാട് സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടിയെങ്കിലും പിന്നീട് വീട്ടുകാരെ വിളിച്ചു വരുത്തി ചികിത്സ നടത്തുവാൻ ഇയാളെ വിട്ടു കൊടുത്തു.