മഞ്ചേരി: കൊവിഡ് ബാധിച്ച് മഞ്ചേരി സ്വദേശി സൗദി അറേബ്യയിൽ മരിച്ചു. മഞ്ചേരി മഞ്ഞപ്പറ്റ ഡൊമിനിക് (38) ആണ് മരിച്ചത്. പനിയും ശ്വാസതടസവും മൂലം ദവാദ്മി ജനറൽ ആശുപത്രിയിൽ കഴിഞ്ഞ 17 മുതൽ ചികിത്സയിലായിരുന്നു . ന്യൂമോണിയ മൂർച്ഛിച്ചതിനാൽ മേയ് 25ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഞായറാഴ്ച രാത്രി മരിച്ചു. സൗദി അരാംകോ കമ്പനിയിലെ അൽ യമാമ പ്രൊജ്ക്റ്റിൽ സൂപ്പർവൈസറായിരുന്നു. ഏപ്രിലിൽ നാട്ടിലെത്തേണ്ടതായിരുന്നു. പിതാവ്: ജോൺ. മാതാവ്: മേരിക്കുട്ടി. ഭാര്യ: റൂബി. മക്കൾ: ആൽവിന, അയന.