പൊന്നാനി: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കാലാവസ്ഥാ മുന്നറിയിപ്പ് നിർദ്ദേശം ലംഘിച്ച് മത്സ്യബന്ധനത്തിന് കടലിൽ പോയ മൂന്നു ബോട്ടുകൾക്കെതിരെ നടപടി. പൊന്നാനി ഹാർബറിൽ നിന്നും മേയ് 28ന് മത്സ്യബന്ധനത്തിനിറങ്ങിയ യൂനസ് ,അക്ബർ, ആസ്യാ ബീവി എന്നീ ബോട്ടുകളുടെ ഉടമകൾക്കും 21 തൊഴിലാളികൾക്കുമെതിരെയാണ് പൊന്നാനി തീരദേശ പൊലീസ് കേസെടുത്തത്.
അറബിക്കടലിൽ ഇരട്ട ന്യൂനമർദ്ദം രൂപപ്പെടുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ മേയ് 28ന് അർദ്ധരാത്രി മുതൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതാണ് ലംഘിക്കപ്പെട്ടത്.