prathi
പ്രതിയുമായി പോലിസ് സഭസ്ഥലത്ത് തെളിവെടുപ്പ് നടത്തുന്നു

താനൂർ: ​ മദ്യപിക്കുന്നതിനിടെയുണ്ടായ വാക്ക്തർക്കത്തിനിടെ കൊല്ലപ്പെട്ട ശിഹാബുദ്ദീനെ കുത്താനുപയോഗിച്ച കത്തി സംഭവസ്ഥലത്ത് നിന്ന് പ്രതിയുമൊത്ത് നടത്തിയ തെളിവെടുപ്പിൽ പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ദിവസമാണ് പ്രതിയായ നന്നമ്പ്ര സ്വദേശി കിരിയാറ്റിൽ രാഹുലിനെ കടുലുണ്ടിയിൽ നിന്ന് പൊലീസ് പിടികൂടിയത്. സംഭവസ്ഥലത്തെ പുൽക്കാടിനുള്ളിൽ നിന്നാണ് പൊലീസ് കത്തി കണ്ടെടുത്തത്. സംഭവത്തിന് ശേഷം ആയുധമുപേക്ഷിച്ച് പ്രതിയായ താനൂർ ചീരാകടപ്പുറം സ്വദേശി സുഫിയാനുമൊത്ത് പ്രതിയുടെ ബൈക്കിൽ കടപ്പുറത്ത് പോയി പിരിയുകയായിരുന്നു. രാഹുൽ നന്നമ്പ്ര വെള്ളിയാപ്പുറത്തെ വീട്ടിലെത്തി വസ്ത്രമെടുത്ത ശേഷം കടലുണ്ടിയിലേക്ക് മുങ്ങി. പ്രതിയുമായി വീട്ടിലും പൊലീസ് തെളിവെടുപ്പ് നടത്തി .രാഹുലിന്റെ പേരിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി എട്ടു കേസുകൾ നിലവിലുണ്ട്.