airoplane
.

മലപ്പുറം: കൊവിഡിന്റെ പശ്ചാത്തലത്തിൽ ബഹ്റൈൻ,​ ജിദ്ദ,​ അബുദാബി എന്നിവിടങ്ങളിൽ നിന്നായി 544 പേർ കൂടി തിരിച്ചെത്തി. ചൊവ്വാഴ്ച രാത്രി മൂന്ന് വിമാനങ്ങളിലായാണ് യാത്രക്കാർ കരിപ്പൂരിലെത്തിയത്. ബഹ്‌റൈനിൽ നിന്ന് 183 യാത്രക്കാരിൽ 12 ജില്ലകളിൽ നിന്നുള്ള 164പേരും 19 ഇതര സംസ്ഥാനക്കാരുമാണ് ഉണ്ടായിരുന്നത്. അഞ്ചുപേരെ വിവിധ ആരോഗ്യ പ്രശ്നങ്ങളാൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 84 പേരെ വിവിധ കൊവിഡ് കെയർ സെന്ററുകളിലും 94 പേരെ സ്വന്തം വീടുകളിൽ ആരോഗ്യവകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലുമാക്കി.

ജിദ്ദയിൽ നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിൽ 177 പ്രവാസികൾ തിരിച്ചെത്തി. ഒമ്പത് ജില്ലകളിൽ നിന്നുള്ള 155 പ്രവാസികളും ഒരു കർണാടക സ്വദേശിയും ഒരു മാഹി സ്വദേശിയുമാണ് ഉണ്ടായിരുന്നത്. അഞ്ചുപേരെ ആരോഗ്യ പ്രശ്നങ്ങളാൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 122 പേരെ കൊവിഡ് കെയർ സെന്ററുകളിലാക്കി. 50 പേരെ വീടുകളിൽ നിരീക്ഷണത്തിലുമാക്കി.

അബുദാബിയിൽ നിന്നുള്ള വിമാനത്തിൽ 184 പേരുണ്ടായിരുന്നു. പത്തുപേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 10 പേരെ വിവിധ കൊവിഡ് കെയർ സെന്ററുകളിലാക്കി. 64 പേരെ സ്വന്തം വീടുകളിൽ നിരീക്ഷണത്തിലുമാക്കി.